LocalNEWS

മണിപ്പൂരിന്റെ മുറിവുണങ്ങാതെ ആഘോഷമില്ല; ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ചാഴികാടന്‍

കോട്ടയം: ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഒഴിവാക്കി കോട്ടയം ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. മണിപ്പൂര്‍ കലാപത്തിന്റെ മുറിവ് ഉണങ്ങാത്ത പശ്ചാത്തലത്തില്‍ എല്ലാ ആഘോഷങ്ങളും ഒഴിവാക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ക്രിസ്മസ് ദിവസവും ചാഴികാടന്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു.

മണിപ്പൂര്‍ കലാപ നാളുകളില്‍ അവിടം സന്ദര്‍ശിച്ച തോമസ് ചാഴികാടന്‍ അവിടുത്തെ യഥാര്‍ത്ഥ ചിത്രം ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. അന്നത്തേതില്‍ നിന്നും കാര്യമായ ഒരു വ്യത്യാസവും ഇന്നും മണിപ്പൂരിലില്ല. പ്രത്യാശയുടെയും പ്രതീക്ഷയുടെയും തിരുന്നാളിലും വിഭജനത്തിന്റെയും ഭിന്നിപ്പിന്റെയും നീക്കങ്ങള്‍ മണിപ്പൂരില്‍ നടപ്പാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും തോമസ് ചാഴികാടന്‍ പറയുന്നു. തോമസ് ചാഴികാടന്‍ ഈസ്റ്റര്‍ കുര്‍ബാനയ്ക്ക്‌ശേഷം അഗതിമന്ദിരങ്ങള്‍ സന്ദര്‍ശിച്ചു.

Back to top button
error: