മനാമ: ഏപ്രില്‍ 3 മുതല്‍ ബഹ്റൈനില്‍ ആടുജീവിതം പ്രദർശിപ്പിക്കാൻ അനുമതി.ജിസിസി രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രം പ്രദർശന അനുമതി നല്‍കിയിരുന്ന ചിത്രം ഏപ്രില്‍ 3 മുതല്‍ ബഹ്റൈനിലെ തീയേറ്ററുകളില്‍ എത്തുമെന്നാണ് ഇവിടുത്തെ തീയേറ്റർ മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ മൊഴിമാറ്റം വിവിധ ഇന്ത്യൻ ഭാഷകളിലുണ്ടെങ്കിലും നിലവില്‍ മലയാളം മാത്രമേ ബഹ്റൈനിലും യുഎഇയിലും എത്തുകയുള്ളൂ.
ആടുജീവിതം നോവല്‍ ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളില്‍ വിവർത്തനം ചെയ്തപ്പോഴും ഏറെ വായിക്കപ്പെട്ടു. എന്നാല്‍, പുസ്തകം പിന്നീട് ഗള്‍ഫില്‍ നിരോധിക്കപ്പെടുകയും ചെയ്തു. കേരളത്തില്‍ നിന്ന് തൊഴിലന്വേഷിച്ച് എത്തിയ നജീബ് എന്ന ചെറുപ്പക്കാരൻ വഞ്ചനയ്ക്കും ചൂഷണത്തിനും ഇരയാകുന്നതാണ് നോവലില്‍ പറയുന്നത് .ഇതാണ് ഗള്‍ഫില്‍ നോവല്‍ നിരോധിക്കാൻ കാരണമായത്.