തൃശൂർ: തോല്ക്കാൻ വേണ്ടിയാണ് സുരേന്ദ്രനെ ബി.ജെ.പി ദേശീയ നേതൃത്വം വയനാട്ടിൽ സ്ഥാനാർഥിയാക്കിയതെന്നും അതിന്റെ എല്ലാ സങ്കടവും അദ്ദേഹത്തിന്റെ മുഖത്ത് കാണാമെന്നും യുഡിഎഫിന്റെ തൃശൂരിലെ സ്ഥാനാർത്ഥി കെ മുരളീധരൻ.
മണിപ്പൂർ സംഭവത്തെ രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘർഷമെന്നാണ് ബി.െജ.പി പറയുന്നത്. കൊല്ലപ്പെടുന്നത് ക്രിസ്ത്യൻ സമൂഹവും തകർക്കപ്പെടുന്നത് അവരുടെ ദേവാലയവുമാണ്. ആ ആശങ്ക അവർ പ്രകടിപ്പിക്കുന്നുണ്ട്. യു.ഡി.എഫും കോണ്‍ഗ്രസും മുന്നോട്ടു വെക്കുന്നത് എല്ലാ മതങ്ങളുടെയും വിശ്വാസങ്ങള്‍ സംരക്ഷിക്കുന്ന ഒരു മതേതര സർക്കാർ എന്നതാണ്.
രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിർത്താൻ ജീവൻമരണ പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതില്‍ രാജ്യത്തെ മുഴുവൻ മതേതരവാദികളും പിന്തുണക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.