NEWSWorld

ഇന്ന് ദു:ഖവെള്ളി: മനുഷ്യ സ്നേഹത്തിനും ലോകനന്മക്കും  വേണ്ടി ദൈവപുത്രന്‍ കുരിശിലേറിയ ദിനം, അറിയാം ഈ ദിനത്തിന്റെ പ്രധാന്യം

    യേശു ക്രിസ്തുവിന്റെ കുരിശ് മരണത്തെ അനുസ്മരിക്കുന്ന ദിവസമാണ് ദുഃഖ വെള്ളി. രാജ്യദ്രോഹവും മതനിന്ദയും ആരോപിച്ചാണ് റോമന്‍ അധികാരികള്‍ ദൈവപുത്രനെ കുരിശിലേറ്റിയത്. കുരിശില്‍ കിടന്ന് യാതന അനുഭവിച്ചാണ് യേശു ജീവത്യാഗം ചെയ്തത്. ഈ ദിനത്തെയാണ് ദു:ഖവെള്ളി എന്ന് അറിയപ്പെടുന്നത്. ഈസ്റ്ററിന് മുന്‍പുള്ള വെള്ളിയാഴ്ചയാണ് ദു:ഖവെള്ളി.

മനുഷ്യനെ അവന്റെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി ലോകനന്മയ്ക്കായാണ് ദൈവപുത്രന്‍ ജീവത്യാഗം ചെയ്തത് എന്നാണ് വിശ്വാസം. ഈ കുരിശ് മരണത്തിന് ശേഷം ഈസ്റ്റര്‍ ദിനത്തില്‍ യേശുദേവന്‍ പ്രത്യാശയുടെ പുതുകിരണമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.

Signature-ad

സ്വന്തം പാപങ്ങളുടെ നിഴലില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാന്‍ യേശുവിന്റെ ത്യാഗം ചെയ്ത ഈ ദിനം വിശ്വാസികള്‍ അതീവ ദു:ഖത്തോടെ ആചരിക്കുന്നു.  വ്രതാനുഷ്ഠാനങ്ങൾക്കു ശേഷം ദു:ഖവെള്ളി ദിവസം പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും.

ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ദൈവം ലോകത്തെ വളരെയധികം സ്നേഹിച്ചു എന്നും തന്റെ ജീവന്‍ വരെ ലോകത്തിന്റെ നന്മക്കായി നല്‍കി എന്നുമാണ് വിശ്വാസം. മനുഷ്യരാശിയുടെ പാപങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് യേശുക്രിസ്തു ഈ ലോകത്ത് ജനിച്ചത്. ക്രിസ്തുവില്‍ വിശ്വസിച്ച ജനങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി യേശു കുരിശ് മരണം വരിക്കുകയും ലോകത്തെ സര്‍വ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു.

ദുഃഖ വെള്ളിയും ദിവസത്തെ ആരാധന

ദുഃഖ വെള്ളി ദിവസം രാവിലെയും വൈകുന്നേരവും പ്രത്യേക പ്രാർത്ഥനകളും ആരാധനയും ഉണ്ടാവും. പീഢാനുഭവ വായന, കുർബാന സ്വീകരണം, കുരിശിന്റെ വഴി, പരിഹാര പ്രദക്ഷിണം എന്നിവയാണ് പള്ളിയിൽ നടക്കുക. ഈ ദിവസം വിശുദ്ധ കുർബാന അർപ്പിക്കില്ല. യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങൾ ഓർത്ത് കൊണ്ട് കുരിശിന്റെ വഴി വളരെ പ്രധാനപ്പെട്ടതാണ്. കുരിശിന്റെ വഴിയായി തീരുമാനിക്കുന്ന പാതയിൽ 14 കേന്ദ്രങ്ങളിൽ കുരിശുകൾ സ്ഥാപിക്കുകയും 14 ഭാ​ഗങ്ങളായുള്ള പ്രാർത്ഥനകൾ ചൊല്ലി കുരിശിന്റെ വഴി പൂർത്തീയാക്കുകയും ചെയ്യും.

Back to top button
error: