KeralaNEWS

സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്ബർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്ബർ നറുക്കെടുപ്പ് ഇന്ന്.ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.

10 കോടിയാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്ബരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralalotteries.com ല്‍ ഫലം ലഭ്യമാകും.

Signature-ad

കഴിഞ്ഞ വര്‍ഷം S E 222282 എന്ന നമ്ബറിനായിരുന്നു സമ്മര്‍ ബമ്ബറിന്‍റെ ഒന്നാം സമ്മാനം. ആസാം സ്വദേശിയായ ആല്‍ബർട്ട് ടിഗ ആയിരുന്നു ആ ഭാഗ്യശാലി.സിനിമ സീരിയല്‍ താരം രജനി ചാണ്ടിയുടെ സഹായി ആയിരുന്നു ആല്‍ബർട്ട്. ആലുവയില്‍ വച്ചെടുത്ത ടിക്കറ്റിന് ആയിരുന്നു സമ്മാനം.പത്ത് കോടിയായിരുന്നു അന്നും ഒന്നാം സമ്മാനം.

Back to top button
error: