IndiaNEWS

ഭോജ്ശാല മന്ദിരം സരസ്വതി ക്ഷേത്രമായിരുന്നു ; മസ്ജിദാക്കി മാറ്റിയതാണ് : കെ.കെ.മുഹമ്മദ്

ഗ്വാളിയോർ: മദ്ധ്യപ്രദേശിലെ വിവാദമായ ഭോജ്ശാല മന്ദിരം ക്ഷേത്രമായിരുന്നുവെന്ന് പ്രമുഖ പുരാവസ്തു ഗവേഷകൻ കെ.കെ.മുഹമ്മദ്.

മസ്ജിദ് സമുച്ചയം സരസ്വതി ക്ഷേത്രമായിരുന്നെന്നും പിന്നീട് അത് ഇസ്ലാമിക ആരാധനാലയമാക്കി മാറ്റിയതാണെന്നും കെ കെ മുഹമ്മദ് പറഞ്ഞു.

Signature-ad

ഹിന്ദുക്കളും മുസ്ലീങ്ങളും കോടതിയുടെ വിധി അനുസരിക്കണമെന്നും 1991 ലെ ആരാധനാലയ നിയമത്തെ മാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഭോജ്ശാലയെ സംബന്ധിച്ച ചരിത്രപരമായ വസ്തുത എന്തെന്നാല്‍ അതൊരു സരസ്വതി ക്ഷേത്രമായിരുന്നു. അതൊരു ഇസ്ലാമിക പള്ളിയാക്കി മാറ്റി. സമുച്ചയം സരസ്വതി ക്ഷേത്രമായിരുന്നുവെന്നതില്‍ സംശയമില്ല.പക്ഷെ ആർക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നും ചെയ്യരുത്. എല്ലാ വസ്തുതകളും പരിഗണിച്ച്‌ ഹൈക്കോടതി തീരുമാനമെടുക്കും.എല്ലാവരും ഇത് പാലിക്കണം, അത് മാത്രമേ പരിഹാരമാകൂ, ഇവിടെ മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ വികാരങ്ങള്‍ മനസ്സിലാക്കണം.കാശി ശിവനുമായി ബന്ധപ്പെട്ടിരിക്കുന്നു, മഥുര ഭഗവാൻ കൃഷ്ണന്റെ ജന്മസ്ഥലമാണ്, ഹിന്ദുക്കള്‍ക്ക് അവരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ കഴിയില്ല,എന്നാല്‍ ഇന്ന് മുസ്ലീങ്ങള്‍ക്ക് മാത്രമുള്ള പള്ളികളാണ് ഇത്. അവ മുഹമ്മദ് നബിയുമായോ നേരിട്ടോ ബന്ധമില്ലാത്തതാണ്. അവർക്ക് പള്ളികള്‍ മറ്റെവിടെയെങ്കിലും മാറ്റാം,” അദ്ദേഹം പറഞ്ഞു.

ഭോജ്ശാല സമുച്ചയത്തില്‍ നിലവില്‍ എ എസ് ഐ സർവ്വേ നടക്കുകയാണ്.ഹിന്ദുക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെയുണ്ടെന്ന ഹര്‍ജിയില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ മധ്യപ്രദേശ് ഹൈക്കോടതി മാര്‍ച്ച് 11ന് ഉത്തരവിട്ടിരുന്നു.ഇതു പ്രകാരമാണ് എഎസ്‌ഐ സംഘം ഇവിടേക്കെത്തിയത്.ആറാഴ്ചയ്‌ക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് മധ്യപ്രദേശ് ഹൈക്കോടതി നൽകിയ നിര്‍ദേശം

Back to top button
error: