KeralaNEWSPravasi

ഇതാണാ കാലൻ-മുഹമ്മദ് ഫായിസ് ; രണ്ടരവയസ്സുകാരിയായ സ്വന്തം മകളെ കൊലപ്പെടുത്തിയ ശേഷവും വിടാതെ ദ്രോഹിച്ച കശ്മലൻ 

മുസ്ലിംങ്ങളുടെ ഏറ്റവും ശ്രേഷ്ഠമായ മാസമാണ് റമദാൻ മാസം.എന്നാൽ ഇതിനിടയിലാണ് മലപ്പുറത്ത് നിന്നും ആ വാർത്ത വരുന്നത്.
മലപ്പുറം കാളികാവ് ഉദരംപൊയിലിലെ രണ്ടരവയസ്സുകാരി ഫാത്തിമ നസ്റിൻ മരിച്ചത് ക്രൂരമർദനത്തെത്തുടർന്നാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നാണ് വന്നത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കുഞ്ഞ് മരിച്ചത്.

പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസ് (24) ആണ് അതിക്രൂരമായി മർദ്ദിച്ച് കുട്ടിയെ കൊന്നത്.വാരിയെല്ലു തകർത്തതും തല അടിച്ചുപൊട്ടിച്ചതും ശരീരത്തിലേല്‍പ്പിച്ച ആഴത്തിലുള്ള മുറിവുമാണ് കുഞ്ഞിന്റെ മരണകാരണമായി പറയുന്നത്.

വാരിയെല്ലുകള്‍ പൊട്ടി ശരീരത്തില്‍ തുളച്ചുകയറിയതും തലയിലെ ആന്തരിക മുറിവിലൂടെയുണ്ടായ രക്തസ്രാവവുമാണ് പെട്ടെന്നുള്ള മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കുന്നത്.

Signature-ad

എഴുപതിലധികം മുറിവുകളാണ് കുഞ്ഞിന്റെ ശരീരത്തില്‍ കണ്ടത്. രഹസ്യഭാഗങ്ങളില്‍വരെ മുറിവുകളേറ്റിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം.

മർദ്ദനത്തില്‍ തന്നെ മരിച്ച കുഞ്ഞിനെ ഇയാൾ എറിഞ്ഞും പരിക്കേല്പിച്ചു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു.ഫായിസ് നിരന്തരം ഉപദ്രവിക്കുന്നതിനാല്‍ ഭാര്യ ഷഹാനത്തും മക്കളും സ്വന്തം വീട്ടിലാണ് ഏറെ നാളായി കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ഞായറാഴ്ച ഇവരെ ഫായിസ് നിര്‍ബന്ധിച്ച്‌ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു  വരികയായിരുന്നു.

ഞായറാഴ്ച ഒന്നരയോടെ ഇവരുമായി വീട്ടിലെത്തിയ ഫായിസ് കുട്ടിയുടെ വായ പൊത്തി കട്ടിലിലും അലമാരയിലും ഇടിപ്പിച്ചെന്നും അബോധാവസ്ഥയിലായ കുഞ്ഞിനെ കഴുത്തുഞെരിച്ചശേഷം തറയിലിട്ട് ചവിട്ടിയെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഞായറാഴ്ച പകല്‍ രണ്ടിനാണ് കുഞ്ഞു മരിച്ചത്. ഭക്ഷണം അന്നനാളത്തില്‍ കുരുങ്ങിയെന്നുപറഞ്ഞ് ഫായിസിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൃതദേഹത്തില്‍ മുറിവേറ്റതിന്റെ ലക്ഷണംകണ്ട ഡോക്ടർമാരാണ് പോലീസിനെ വിവരം അറിയിച്ചതും പോസ്റ്റ്മോർട്ടത്തിനു നിർദേശിച്ചതും.

തിങ്കളാഴ്ച പകല്‍ പതിനൊന്നരയോടെ പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റില്‍നിന്നാണ് കാളികാവ് എസ്.ഐ. വിളയില്‍ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഫായിസിനെ പിടികൂടിയത്. ഭാര്യയെ മർദിച്ചതിന് ഇയാളുടെ പേരില്‍ രണ്ടു കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

Back to top button
error: