തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബിജെപി പ്രവർത്തകർ കൂട്ടത്തോടെ സിപിഐഎമ്മിലേക്ക്.5 ബൂത്ത് ഭാരവാഹികള്‍ ഉള്‍പ്പെടെ നൂറോളം ബിജെപി പ്രവർത്തകരാണ് സിപിഐഎമ്മിൽ ചേർന്നത്.
വി.മുരളീധരനെ ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു നടപടി.ശോഭാ സുരേന്ദ്രനെ പിന്തുണച്ചിരുന്നവരാണ് ഇവർ.
അതേസമയം സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവി ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.വയനാട്ടില്‍ സിപിഐയുടെ സ്ഥാനാർഥിത്വത്തിന് പ്രസക്തിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.