മതന്യൂനപക്ഷങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന വർഗീയ അക്രമങ്ങൾ ഇന്ത്യയുടെ മതേതരത്വത്തെ ഭീഷണിപ്പെടുത്തുകയും ഇന്ത്യയെ കൂടുതൽ കളങ്കപ്പെടുത്തുകയും ചെയ്തു എന്നതിൽ തർക്കമില്ല.
മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം, ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വർഗീയ സംഘർഷം രൂക്ഷമാക്കിയിട്ടുണ്ട് . ഇന്ത്
മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങൾ നശിപ്പിക്കുകയും അവിടെ കാവിക്കൊടി കെട്ടുകയും മാത്രമല്ല,ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും ജനങ്ങളെ തല്ലിക്കൊല്ലുന്ന രീതിയിലേക്കും ഇന്ന് കാര്യങ്ങൾ അധഃപതിച്ചിരിക്കുന്നു.
ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.യോഗി ആദിത്യനാഥിന്റെ സംസ്ഥാനമായ യുപിയിലെ കുർജയിലും ബുലന്ത്ഷഹറിലും മീററ്റിലും അലിഗഢിലുമൊക്കെ ഒന്നു പോയി നോക്കൂ.നമ്മുടെ നാട്ടിലെ ലോട്ടറി കടകൾ പോലെയാണ് അവിടെ ബീഫ് സംസ്കരണ ശാലകൾ.മുംബെയിലും ഗുജറാത്തിലുമുള്ള ബീഫ് എക്സ്പോർട്ടിങ് കമ്പനികളിലൂടെ അവ വിദേശികളുടെ തീൻമേശയെ സമൃദ്ധമാക്കുന്നു.
ജനാധിപത്യ രാജ്യത്ത് ഒരു പൗരൻ തന്റെ സ്വത്വം ഒഴിവാക്കി ജീവിക്കണമെന്നു പറയുന്നതു ഫാസിസമാണ്.ജനനം എന്ന ആകസ്മികതയാൽ നാം ഓരോ രാജ്യത്തും ഓരോ ദേശത്തും ഓരോ കുലത്തിലും ജനിക്കുന്നു.അതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും വെച്ചുപുലർത്തുന്നവരുടെ സ്വത്വത്തെ അധിക്ഷേപിക്കുകയും അവരെ ശത്രുക്കളാക്കി നാടുകടത്തുകയും വേണമെന്ന വാദഗതി മാനവികതയ്ക്കും മതനിരപേക്ഷതയ്ക്കും ആധുനികതയ്ക്കും ഒട്ടും യോജിക്കുന്നതല്ല.ഓരോ സമൂഹത്തിനും സ്വന്തമായ ഭക്ഷണക്രമങ്ങളുണ്ട്.അതിനെ തടയുവാൻ ആർക്കും അധികാരമില്ല.തന്നെയുമല്ല, കാലാകാലങ്ങളായി ശീലിച്ചു വന്ന രുചിഭേദങ്ങൾ പൊടുന്നനെ മാറ്റുക അസാധ്യവുമാണ്.
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളും രാജ്യത്ത് കുത്തനെ ഉയരുകയാണ്.കഴിഞ്ഞ രണ്ടര മാസത്തിനിടെ മാത്രം 161 അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരേ ഉണ്ടായതെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
ഛത്തീസ്ഗഡില്‍ മാത്രം ഇക്കാലയളവിലുണ്ടായത് 47 അക്രമങ്ങള്‍. മരിച്ച ക്രൈസ്തവവിശ്വാസികളെ മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കാത്ത സംഭവങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ 36 അക്രമസംഭവങ്ങള്‍ ഇക്കാലയളവിലുണ്ടായി.
മധ്യപ്രദേശ് -14, ഹരിയാന -10, രാജസ്ഥാന് -ഒന്‍പത്, ജാര്‍ഖണ്ഡ് – എട്ട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് – ആറു വീതം, ഗുജറാത്ത്, ബിഹാര്‍- മൂന്നു വീതം എന്നിങ്ങനെയാണ് അക്രമസംഭവങ്ങളുടെ കണക്കുകള്‍.തെലുങ്കാനയിലും തമിഴ്നാട്ടിലും ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് 122 ക്രൈസ്തവര്‍ ജനുവരി-മാര്‍ച്ച് കാലയളവില്‍ രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെട്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.