ഈ മാസം 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.നൂണ്‍ ഷോയോട് കൂടിയാണ് എല്ലായിടത്തും പ്രദര്‍ശനം ആരംഭിക്കുക.
മലയാളത്തില്‍ ഏറ്റവും അധികം വിറ്റഴിഞ്ഞ പുസ്തകമാണ് ബെന്യാമിന്‍ രചിച്ച ആടുജീവിതം. ഈ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ഒരുങ്ങുന്നത്. കൊവിഡിനെ തുടര്‍ന്ന് ഒട്ടേറെ ക്ലേശങ്ങള്‍ക്കൊടുവിലാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് ജോര്‍ദാനില്‍ പൂര്‍ത്തിയാക്കിയത്. സിനിമയ്ക്ക് വേണ്ടി നടന്‍ പൃഥ്വിരാജ് രണ്ട് തവണകളായി തന്റെ ശരീരഭാരം ചുരുക്കിയിരുന്നു.
പത്തനംതിട്ട കുളനട സ്വദേശി ബെന്യാമിൻ എഴുതിയ മലയാ
ആടുജീവിതത്തിന്റെ അറബ് പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും 2014 ൽ നിരോധിച്ചിരുന്നു. ‘അയാമുൽ മാഇസ്’ എന്ന പേരിൽ നോവൽ അറബിയിലേക്ക് വിവർത്തനം ചെയ്തത് അരീക്കോട് സ്വദേശി സുഹൈൽ വാഫിയായിരുന്നു. ആഫാഖ് ബുക്ക് സ്‌റ്റോറായിരുന്നു അറബ് തർജ്ജമയുടെ പ്രസാധകർ.
രണ്ടു പതിറ്റാണ്ടു കാലം ഗൾഫിലെ വിവിധ സ്ഥലങ്ങളിൽ ജോലിചെയ്തിരുന്ന ആളാണ് ബെന്യാമിൻ.പത്തനംതിട്ട തിരുവല്ല സ്വദേശി ബ്ലെസ്സിയാണ് സിനിമയുടെ സംവിധായകൻ.