റഷ്യയിലെ ഭീകരാക്രമണം കേരളത്തിന് കൂടിയുള്ള മുന്നറിയിപ്പ്: ടി പി സെന്‍കുമാര്‍
റഷ്യന്‍ തലസ്ഥാന നഗരമായ മോസ്‌കോയില്‍ മുസ്ലീം ഭീകര സംഘടനയായ ഐ.എസ് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സെൻകുമാറിന്റെ പ്രതികരണം.
ഇന്ത്യയിൽ എന്‍ഐഎ യുടെ കണക്കുകൾ നോക്കുക.നമ്ബര്‍ വണ്‍ സ്‌റ്റേറ്റിലാണ് ഐഎസ് ഏറ്റവും അധികം. കാരണം സിപിഎമ്മും കോണ്‍ഗ്രസും നല്‍കുന്ന കണ്ണടച്ചുള്ള സപ്പോര്‍ട്ട്. 27% ത്തില്‍ ഇതാണെങ്കില്‍ ഭാവി എന്തായിരിക്കും?’ സെന്‍ കുമാര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
റഷ്യയെ ഞെട്ടിച്ച് തലസ്ഥാന നഗരമായ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 115 പേര്‍ കൊല്ലപ്പെട്ടു. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു.
അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്‌ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.സൈനികരുടേ
ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരംപേരോളം വെടിവെപ്പ് നടക്കുമ്ബോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മോസ്‌കോയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.