Lead NewsNEWS

തമിഴ്നാട്ടിൽ വൻ കവർച്ച; അമ്മയെയും മകനെയും കൊന്ന് 16 കിലോ സ്വര്‍ണം കവര്‍ന്നു

മിഴ്നാട്ടില്‍ അഞ്ചംഗ സംഘം ജൂവലറി ഉടമയുടെ ഭാര്യയേയും മകനേയും കൊന്ന് സ്വര്‍ണം കവര്‍ന്നു. ജൂവലറി ഉടമ ധന്‍രാജിന്റെ ഭാര്യ ആശ, മകന്‍ അഖില്‍ എന്നിവരെയാണ് അഞ്ചംഗ സംഘം ക്രൂരമായി കൊലപ്പെടുത്തി 16 കിലോ സ്വര്‍ണം കവര്‍ന്നത്.

തമിഴ്‌നാട് മയിലാടുതുറൈയ്ക്ക് സമീപമാണ് സംഭവം. സിര്‍ക്കാരി റെയില്‍വേ റോഡിലെ ജൂവലറി ഉടമയായ ധന്‍രാജിന്റെ വീട്ടിലാണ് കൊലപാതകവും കവര്‍ച്ചയും നടന്നത്. സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. ഒരാളെ പോലീസ് പിന്നീട് വെടിവെച്ച് കൊലപ്പെടുത്തി.

Back to top button
error: