രാജിക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി പാര്‍ട്ടി ലെഫ്റ്റനന്റ് ഗവര്‍ണറെ സമീപിച്ചതോടെ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടി.
അതേസമയം അറസ്റ്റിലായാല്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് ഒരു നിയമവുമില്ലെന്ന് ആംആദ്മി നേതാവും കേജരിവാള്‍ മന്ത്രിസഭയില്‍ അംഗവുമായ അതിഷി സിങ് പറഞ്ഞു.
ഇഡി നടപിക്കെതിരെ എഎപി ഇന്നലെത്തന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രാത്രി തന്നെ വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇതിന് കോടതി തയ്യാറായില്ല.വിഷയത്തിൽ കോടതി ഇന്ന് വാദം കേൾക്കും.
അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആം ആദ്മി പാര്‍ട്ടി വിമർശിച്ചു. മദ്യനയ അഴിമതിക്കേസിലാണ് അറസ്റ്റെങ്കിലും നേതാക്കളില്‍ ആരുടെയെങ്കിലും പക്കല്‍ നിന്ന് ഒരു രൂപപോലും പിടികൂടാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല. അറസ്റ്റ് കൊണ്ട് സർക്കാരിനെയോ പാർട്ടിയെയോ തളർത്താൻ ബിജപിക്ക് കഴിയില്ലെന്നും നേതാക്കള്‍ പ്രസ്താവിച്ചു.