KeralaNEWS

വണ്ടര്‍ല കൊച്ചിയില്‍ ഇനി ‘വിമാനയാത്രയും’ ; എയര്‍ റേസ് റൈഡിന് തുടക്കംകുറിച്ച്‌ ചലച്ചിത്രതാരം അര്‍ജുന്‍ അശോകന്‍

കൊച്ചി:വണ്ടര്‍ല കൊച്ചിയില്‍ ഇനി കൂടുതല്‍ ത്രില്‍ പകരാന്‍ എയര്‍ റേസ് റൈഡും. ശരിക്കും ഒരു വിമാനയാത്ര നടത്തിയ അനുഭവം ഏവര്‍ക്കും സമ്മാനിക്കുന്ന ഹൈ ത്രില്‍ റൈഡായ എയര്‍ റേസിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം അര്‍ജുന്‍ അശോകന്‍ നിര്‍വഹിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ല ഹോളിഡേയ്‌സിന്റെ കൊച്ചി പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് പുത്തന്‍ ആനന്ദവും ത്രില്ലും ആസ്വാദനവും സമ്മാനിക്കാന്‍ പുതിയ റൈഡുകള്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് എയര്‍ റേസ് സജ്ജമാക്കിയത്. ബാലരമ കേവ്‌സിന് പകരമായാണ് ഈ റൈഡ് സ്ഥാപിച്ചത്.

അവധിക്കാലം ആഘോഷമാക്കാനെത്തുന്നവര്‍ക്ക് മികച്ച ത്രില്‍ തന്നെ പുത്തന്‍ റൈഡ് സമ്മാനിക്കുമെന്ന് വണ്ടര്‍ല ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

Signature-ad

അതേസമയം ബാലരമ കേവ്‌സ് വീണ്ടും കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് അരുണ്‍ കെ. ചിറ്റിലപ്പിള്ളിയും പാര്‍ക്ക് ഹെഡ് എം.എ. രവികുമാറും പറഞ്ഞു.

വിമാനയാത്ര സമ്മാനിക്കുന്ന റൈഡ്!

വിമാനയാത്ര നടത്തിയ അനുഭവം സമ്മാനിക്കുന്ന ത്രില്ലര്‍ റൈഡാണ് എയര്‍ റേസ്. ഇറ്റാലിയന്‍ കമ്ബനിയായ സാംപെര്‍ല (Zamperla) നിര്‍മ്മിച്ച റൈഡാണിത്. 12.6 കോടി രൂപയാണ് ചെലവ്. ഒരേസമയം 24 പേര്‍ക്ക് റൈഡ് ആസ്വദിക്കാം. വണ്ടര്‍ലയുടെ പാര്‍ക്കുകളില്‍ ഓരോ പ്രാവശ്യവും വരുന്നവര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് പുതിയ റൈഡുകള്‍ സ്ഥാപിച്ചത്.

Back to top button
error: