അനന്തുവിനെ മരണത്തിന് കാരണമായ ടിപ്പർ ലോറിക്ക് ഇരുപത്തിയഞ്ചോളം വട്ടം പൊലീസ് പെറ്റിക്കേസെടുത്ത് പിഴയീടാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പോലും നിരവധി തവണ ഈ ടിപ്പറിന് മേല്‍ പൊലീസ് പിഴ ചുമത്തിയിട്ടുണ്ട്.
ഫെബ്രുവരി 23 ന് ഈ ടിപ്പർ ലോറിക്ക് മേല്‍ അമിതഭാരത്തിന് 250 രൂപ പിഴ ഈടാക്കിയിരുന്നു. കഴിഞ്ഞ 14 ന്, ശബ്ദ മലിനീകരണത്തിനും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാതെ റോഡില്‍ ഇറങ്ങിയതിനു കാട്ടാക്കട സബ് ആർടിഒ 2000 രൂപ പിഴയും ചുമത്തിയിരുന്നു.
സംഭവത്തില്‍ നാട്ടുകാരുടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. വാഹനം അമിതഭാരം കയറ്റിയിരുന്നതായി പ്രതിഷേധക്കാർ ആരോപണം ഉന്നയിക്കുന്നുണ്ട്.ഒട്ടും ശ്രദ്ധിയില്ലാതെയാണ് ലോഡുമായെത്തുന്ന ഇത്തരം വാഹനങ്ങള്‍ പോകുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു.
അതേസമയം വാഹനം കുഴിയിൽ ചാടിയപ്പോഴാണ് അപകടം സംഭവിച്ചതെന്നും റോഡിന്റെ മോശാവസ്ഥയാണ് അനന്തുവിന്റെ മരണത്തിന് കാരണമെന്നുമാണ് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ ദിവസം രാവിലെയാണ് വിഴിഞ്ഞം തുറമുഖത്തേയ്‌ക്ക് കൊണ്ടുപോയ ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് മുക്കോല സ്വദേശി അനന്തു മരിച്ചത്.