കടുത്തുരുത്തി: മണ്ഡലം പര്യടനം മുന്നേറുമ്പോള്‍ കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജിന് ആവേശോജ്വലമായ സ്വീകരണമാണ് ലഭിക്കുന്നത്. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ഥിയെ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി പൊന്നാട അണിയിച്ച് സ്വീകരിച്ചു.
കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. പ്രചരണം ഏറ്റവും ഭംഗിയായി നടക്കട്ടെ, പ്രാര്‍ഥനയില്‍ എപ്പോഴുമുണ്ടാകുമെന്നും മള്ളിയൂര്‍ തിരുമേനി പറഞ്ഞു. യാത്ര പറഞ്ഞിറങ്ങിയ എം എല്‍ എ യ്ക്കും സ്ഥാനാര്‍ഥിയ്ക്കും മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും ചേര്‍ന്ന് മള്ളിയൂരിന്റെ നാരായണ ചിന്തകള്‍ എന്ന പുസ്തകം സമ്മാനിച്ചു.
പര്യടനത്തിനിടയില്‍ കടുത്തുരുത്തി വലിയപള്ളി വികാരി റവ. ഫാദര്‍ എബ്രഹാം പറമ്പേട്ട്, താഴത്തു പളളി വികാരി റവ.ഫാദര്‍ മാത്യു ചന്ദ്രന്‍ കുന്നേല്‍ എന്നിവരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ആരാധനാ മഠം, മുട്ടുചിറ ഫെറോന പള്ളി, സെന്റ് തെരേസ കാര്‍മലീത്ത കോണ്‍വെന്റ്, വിശുദ്ധ അല്‍ഫോണ്‍സ തീര്‍ഥാടന കേന്ദ്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. വിശ്രമത്തില്‍ കഴിയുന്ന കടുത്തുരുത്തിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പീറ്റര്‍ മ്യാലിപ്പറമ്പില്‍, സാഹിത്യകാരനും റിട്ട. കോളേജ് അധ്യാപകനുമായ ജോര്‍ജ് തോമസ് പള്ളിവാതുക്കല്‍ എന്നിവരെ സന്ദര്‍ശിച്ചു.
വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണ തിരുനാളിനോടനുബന്ധിച്ച് മാന്‍വെട്ടം സെന്റ് ജോര്‍ജ് ദേവാലയം, കോഴ സെന്റ് ജോസഫ് കപ്പേള, നീലൂര്‍ സെന്റ് ജോസഫ് ദേവാലയം എന്നിവിടങ്ങളില്‍ നടന്ന ഊട്ടു നേര്‍ച്ചയില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം കാണക്കാരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി.നമ്പ്യാകുളം വൃദ്ധസദനം, വേദഗിരി പള്ളി, കുറുമുള്ളൂര്‍ പള്ളി, കളത്തൂര്‍ സെന്റ് മേരീസ് പള്ളി, രത്‌നഗിരി പള്ളി എന്നിവിടങ്ങളിലും സന്ദര്‍ശം നടത്തി.
കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ ,ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ്, ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ലൂക്കോസ് മാക്കില്‍, കോണ്‍ഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡണ്ട് ജയിംസ് പുല്ലാപ്പള്ളി, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, തോമസ് കണ്ണന്തറ, ടോമി പ്രാലടി , ജോണി കണിവേലി, ജോസ് മോന്‍ മാളിയേക്കല്‍, ജോര്‍ജ് ചെന്നേലി, സനോജ് മിറ്റത്താനി, ബിജു മൂലംകുഴ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി, വൈസ് പ്രസിഡണ്ട് അല്‍ഫോണ്‍സ ജോസഫ്, സാലമ്മ ജോണി, ബേബി തൊണ്ടംകുഴി, എന്‍.എം ജോസഫ്, ജോസ് ജയിംസ് നെല്ലപ്പന, വി.യു മാത്യു, മനോജ് ഇടപ്പാട്ടില്‍, റോയി ചാണകപ്പാറ, വാസുദേവന്‍ നമ്പൂതിരി, വര്‍ഗീസ് കാറുകുളം, എംകെ ഇന്ദുചൂഡന്‍, രാജു മൂപ്പനത്ത്, ജോയിസ് അലക്‌സ് എന്നിവര്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാനാര്‍ഥി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം പര്യടനത്തില്‍ പങ്കെടുത്തു.