കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്‌സിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ ദിമിയുടെ ഗോളുകള്‍ നിര്‍ണായകമായിരുന്നു.എന്നാൽ ഈ സീസണോടെ ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ അവസാനിപ്പിക്കുന്ന ദിമി തിരികെ സ്വന്തം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്ന വാര്‍ത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. .സ്വന്തം കുടുംബത്തിനൊപ്പം നില്‍ക്കുന്നതിനായി സ്വദേശത്തേക്ക് ഈ സീസണിനുശേഷം മടങ്ങുമെന്നാണ് ദിമി വ്യക്തമാക്കിയത്.എന്നാല്‍ ഇതിനു പിന്നാലെ മൂന്നോളം ഐഎസ്എല്‍ ക്ലബുകള്‍ക്ക് ദിമിക്ക് വലിയ ഓഫറുകളുമായി രംഗത്തു വരികയും ചെയ്തു.വലിയ പ്രതിഫലം കിട്ടിയാല്‍ ദിമി വീണ്ടും ഐഎസ്എല്ലില്‍ തുടരുമെന്ന അഭ്യൂഹങ്ങളാണ് ഇതോടെ ഉയര്‍ന്നത്. മറ്റ് ടീമുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് നല്കുന്ന തുക താരതമ്യേന ചെറുതാണ്.
അതുകൊണ്ട് തന്നെയാണ് മോഹന്‍ ബഗാനും മുംബൈ സിറ്റിയും ഈസ്റ്റ് ബംഗാളും ദിമിക്ക് പിന്നാലെ കൂടിയിരിക്കുന്നത്.ഐഎസ്എല്ലിലെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയാവുന്ന ദിമിയെ പോലൊരു ഗോളടി മെഷീനെ കിട്ടിയാല്‍ അതു ആ ടീമുകള്‍ക്കും ഗുണം ചെയ്യും.
ആദ്യ ഘട്ടത്തില്‍ ദിമി പോകുന്നതിനോട് വലിയ എതിര്‍പ്പ് കാണിക്കാതിരുന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഇപ്പോള്‍ സജീവമായി തന്നെ താരത്തെ സ്വന്തം കൂടാരത്തില്‍ നിലനിര്‍ത്താന്‍ രംഗത്തുണ്ട്. 2 വര്‍ഷത്തെ കരാറും മാനേജ്‌മെന്റ് പുതുതായി വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇപ്പോള്‍ നല്കുന്നതിലും ഇരട്ടി തുകയും പ്ലേഓഫ് കടന്നാല്‍ ബോണസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുമാണ് ദിമിക്ക് മുന്നില്‍ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഓഫര്‍ ചെയ്തിരിക്കുന്നത്.
ഐഎസ്എല്ലില്‍ മറ്റ് ക്ലബുകള്‍ കൊടുത്ത ഓഫറിന് അടുത്തു നില്‍ക്കുന്നതാണ് പുതിയ വാഗ്ദാനമെന്നാണ് ലഭിക്കുന്ന സൂചന. ടീമുമായി ഇഴുകി ചേര്‍ന്നിട്ടുള്ള ദിമിക്ക് ടീമുമായി വലിയ അടുപ്പവുമുണ്ട്. അതുകൊണ്ട് തന്നെ നാട്ടിലേക്ക് പോയില്ലെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിൽ തന്നെ തുടരാനാണ് ഏറെ സാധ്യതയും.
സ്ഥിരം നായകന്‍ അഡ്രിയാന്‍ ലൂണയുമായും കോച്ച് ഇവാന്‍ വുക്കുമനോവിച്ചുമായും ദിമിക്ക് അടുത്ത സൗഹൃദമാണുള്ളത്. അതുകൊണ്ട് തന്നെ ഇവാന്‍ ടീമില്‍ തുടര്‍ന്നാല്‍ അതുവഴി ദിമിയെയും ഒപ്പംനിര്‍ത്താന്‍ മാനേജ്‌മെന്റിന് സാധിക്കും.
അടുത്ത സീസണില്‍ മാര്‍ക്കോ ലെസ്‌കോവിച്ച് ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതിനാൽ തന്നെ ഈ വിദേശ താരത്തെ വിട്ടു കളയാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഒരിക്കലും തയ്യാറാകില്ല.എന്നാണ് ലഭിക്കുന്ന വിവരം കൂടുതല്‍ വ്യക്തത ഇക്കാര്യങ്ങളില്‍ സീസണ്‍ അവസാനിക്കും മുമ്പ് പ്രതീക്ഷിക്കാം.