കോട്ടയം: കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ18-ാമത് ജോണ്‍ പോള്‍ പാപ്പാ പുരസ്‌കാരം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയ്ക്കും കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കും.
200ലധികം ഗ്രന്ഥങ്ങള്‍ രചിച്ച് സാംസ്‌കാരിക ലോകത്തിനു സമ്മാനിച്ച പി.എസ്. ശ്രീധരൻ പിള്ളയുടെ അര നൂറ്റാണ്ടിന്‍റെ എഴുത്തുസപര്യക്കും പതിറ്റാണ്ടിലേറെ സഭയ്ക്കും സമൂഹത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കും പുരസ്കാരം നല്‍കും.
പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് കോട്ടയത്തു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡയറക്ടറും ചങ്ങനാശേരി അതിരൂപത ആർച്ച് പ്രീസ്റ്റുമായ റവ. ഡോ. മാണി പുതിയിടം അറിയിച്ചു.