IndiaNEWS

ലീഗ് എംപിയുടെ സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ്; പരിശോധന സിറ്റിങ് സീറ്റില്‍ മത്സരിക്കാനിരിക്കെ

ചെന്നൈ: മുസ്‌ലിം ലീഗ് നേതാവും എംപിയുമായ നവാസ് ഖനിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. ഖനിയുടെ ഉടമസ്ഥതയിലുള്ള എസ്ടി കുറിയറിന്റെ ഓഫിസുകളിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്. നിലവില്‍ രാമനാഥപുരം എംപിയായ നവാസ് ഖനി, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇവിടെനിന്ന് ജനവിധി തേടാനിരിക്കെയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന മണ്ഡലമാണ് ഗനി സിറ്റിങ് എംപിയായ രാമനാഥപുരം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമാണ് മുസ്‌ലിം ലീഗ്. ഡിഎംകെയും കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടുന്ന സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് കഴിഞ്ഞ തവണ നവാസ് ഗനി പാര്‍ലമെന്റിലെത്തിയത്.

Signature-ad

ഇത്തവണയും രാമനാഥപുരം ലീഗിനു നല്‍കാന്‍ ധാരണയായിരുന്നു. ഇവിടെനിന്ന് നവാസ് ഗനി ഒരിക്കല്‍ക്കൂടി ജനവിധി തേടുമെന്ന് ഉറപ്പായിരിക്കെയാണ് ഇ.ഡി പരിശോധന.

Back to top button
error: