NEWSWorld

ദക്ഷിണാഫ്രിക്കയില്‍ മൂന്ന് കോപ്റ്റിക് വൈദികര്‍ കൊല്ലപ്പെട്ടു

അലക്സാണ്ട്രിയ : ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭാംഗങ്ങളായ മൂന്ന് സന്യസ്ത വൈദികർ ദക്ഷിണാഫ്രിക്കയില്‍ കൊല്ലപ്പെട്ടു.

ഈജിപ്തുകാരനായ ഫാ. താല്‍കാ മൂസ, ഫാ. മിനാ അവാ മാർക്കസ്, ഫാ. യൂസ്റ്റോസ് അവാ മാർക്കസ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദക്ഷിണാഫ്രിക്കയലെ കോപ്റ്റിക് സഭ അറിയിച്ചു.

Signature-ad

പ്രിട്ടോറിയയില്‍നിന്ന് 30 കിലോമീറ്റർ അകലെ കള്ളിനൻ എന്ന ചെറുപട്ടണത്തിലുള്ള സെന്‍റ് മാർക്ക് ആൻഡ് സെന്‍റ് സാമുവല്‍ ദ കണ്‍ഫസർ മഠത്തില്‍ ഇന്നലെ രാവിലെ കുത്തേറ്റു മരിച്ച നിലയിലാണു ഇവരെ കണ്ടെത്തിയത്. സംഭവത്തില്‍  ഈജിപ്തുകാരനായ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ഒന്നിലധികം പേർ പങ്കെടുത്തതായി സംശയിക്കുന്നു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: