തിരുവനന്തപുരം:ബിജെപിയിലേക്കുള് ള കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. കോണ്‍ഗ്രസ് സേവാദള്‍ മഹിള തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയും സജീവ കോണ്‍ഗ്രസ് പ്രവർത്തകയുമായ വേങ്കോട് അജിതകുമാരി ബി ജെ പിയില്‍ ചേർന്നു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരത്തില്‍ നിന്നും ആവർ ബിജെപി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസിനുള്ളില്‍ കാലാകാലങ്ങളായി വനിതാ പ്രവർത്തകരോടുള്ള അവഹേളനമാണ്
ഇപ്പോള്‍ ബിജെപിയില്‍ അംഗത്വം സ്വീകരിക്കാനുള്ള കാരണമെന്ന് അജിത പ്രതികരിച്ചു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ ബിജെപിയില്‍ ചേർന്നു.
ദില്ലിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അജയ് കപൂര്‍ അംഗത്വം സ്വീകരിച്ചത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
മൂന്ന് തവണ എംഎല്‍എയായ അജയ് കപൂർ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു