ബിജെപിയില്‍ ചേരാനുള്ള ക്ഷണം നിരസിച്ചതിന് പിന്നാലെയാണ് തനിക്കെതിരെ ഇഡിയെ ഉപയോഗിക്കുന്നതെന്ന് അംബ പ്രസാദ് ആരോപിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹസാരിബാഗ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാകാനാണ് തനിക്ക് ലഭിച്ച ഓഫറെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു.
“വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹസാരിബാഗില്‍ നിന്ന് താമര ചിഹ്നത്തില്‍ മത്സരിക്കാൻ ബിജെപിയില്‍ നിന്ന് ക്ഷണം ലഭിച്ചു. എന്നാല്‍ ഞാൻ അത് നിരസിച്ചു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ്. അതിരാവിലെ തന്നെ ഇഡി സംഘമെത്തി. ഒരു ദിവസം മുഴുവൻ മാനസിക പീഡനമായിരുന്നു. അവർ എന്നെ മണിക്കൂറുകളോളം ഒരു സ്ഥലത്ത് തന്നെ നിർത്തി. ഛത്രയില്‍ നിന്ന് മത്സരിക്കാൻ ആർഎസ്എസ് നേതാക്കളില്‍ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു”-കോണ്‍
“ഞാൻ ഈ ഓഫറും നിരസിച്ചു. ഹസാരിബാഗിലെ ശക്തമായ സ്ഥാനാർത്ഥിയാണെന്ന് ഞാൻ എന്ന് ബിജെപിക്ക് അറിയാം. കോണ്‍ഗ്രസ് തുടർച്ചയായി വിജയിക്കുന്ന സീറ്റാണ് ബർകഗാവ്. ഞാൻ കോണ്‍ഗ്രസുകാരിയാണ്. അതിനാലാണ് വേട്ടയാടപ്പെടുന്നത്”-അംബ പ്രസാദ് കൂട്ടിച്ചേർത്തു.