CrimeNEWS

രാമേശ്വരം കഫേ സ്‌ഫോടനം; ബല്ലാരി സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍

ബംഗളൂരു: ഈ മാസം ഒന്നിന് രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. ബല്ലാരി സ്വദേശി ഷാബിറിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ബല്ലാരി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഷാബിറിലേക്ക് എത്തിയത്.

സ്‌ഫോടനത്തിനു പിന്നാലെ പ്രതിയെന്നു സംശയിക്കുന്ന ആളുടെ മുഖം അടങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവസ്ഥലത്തുനിന്ന് പ്രതി എവിടേക്കാണ് യാത്ര ചെയ്തത് എന്നതു സംബന്ധിച്ച വിവരം ശേഖരിക്കാന്‍ കഴിഞ്ഞത് അന്വേഷണത്തില്‍ നിര്‍ണായകമായി. നഗരത്തിലെ വിവിധ ബസുകളില്‍ മാറിക്കയറിയ ഇയാള്‍ തുമക്കുരുവിലേക്കു പോവുകയും ഇവിടെവച്ച് വസ്ത്രം മാറി ഒരു ആരാധനാലയത്തിലേക്ക് കയറുകയും ചെയ്തു. അതിനു ശേഷം ബല്ലാരിയിലേക്ക് പോയതായും അന്വേഷണസംഘം കണ്ടെത്തി.

Signature-ad

കഴിഞ്ഞ കുറച്ചു ദിവസമായി ബല്ലാരി കേന്ദ്രീകരിച്ചാണ് എന്‍ഐഎ അന്വേഷണം നടത്തിയത്. ശിവമൊഗ്ഗ, ബെല്ലാരി ഐഎസ് മൊഡ്യൂളുകളില്‍ പ്രവര്‍ത്തിച്ച നിരവധിപ്പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. വിവിധ ജയിലുകളില്‍ കഴിഞ്ഞുവരുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു. ബല്ലാരിയില്‍നിന്ന് നേരത്തെ അറസ്റ്റിലായ വസ്ത്ര വ്യാപാരിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷബീറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: