KeralaNEWS

അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ നിർമാണം ഏറ്റെടുത്ത് കെ റെയില്‍ ;  3800 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം

തിരുവനന്തപുരം:ശബരി റെയില്‍പാത നിർമാണത്തിന്റെ ചുമതല ഏറ്റെടുക്കാൻ  കേരള റെയില്‍ ഡവലപ്മെന്റ് കോർപ്പറേഷൻ.കേരളവും കേന്ദ്രവും ചേർന്നു പണം മുടക്കുന്ന റെയില്‍വേ മേല്‍പാലങ്ങളുടെ നിർമാണം നിലവില്‍ കെ റെയിലിനെ ഏല്‍പിച്ചിട്ടുണ്ട്.

അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ നിർമാണമാണ് കെ റെയില്‍ ഏറ്റെടുക്കുന്നത്.കേന്ദ്ര-കേരള സർക്കാരുകള്‍ തുല്യ വിഹിതം മുടക്കി നടപ്പാക്കുന്ന പദ്ധതി, ഇരു സർക്കാരുകളുടെയും തുല്യ പങ്കാളിത്തമുള്ള കോർപറേഷൻ എന്ന നിലയിലാണ്  കെ റെയിലിനെ ഏൽപ്പിക്കുന്നത്.

Signature-ad

കെ റെയില്‍ സമർപ്പിച്ച 3800 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു ദക്ഷിണ റെയില്‍വേ അക്കൗണ്ട്സ് വിഭാഗം അംഗീകാരം നല്‍കിയിരുന്നു ചെലവിന്റെ പകുതിയായ 1900 കോടി രൂപ കേരളം വഹിക്കണം.

Back to top button
error: