KeralaNEWS

ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ മാല മോഷ്ടിച്ച യുവതി പിടിയില്‍

കൊച്ചി: എറണാകുളം  പരമാര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ രണ്ടേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണമാല മോഷ്ടിച്ച യുവതി അറസ്റ്റില്‍.

തമിഴ്‌നാട് സ്വദേശി കുറുമാരി(26)യെയാണ് നോര്‍ത്ത് എസ്‌ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൂട്ടാളിയായ തമിഴ്‌നാട് സ്വദേശി കൗസല്യയ്ക്കായി അന്വേഷണം ആരംഭിച്ചു.

Signature-ad

കഴിഞ്ഞ പത്തിന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച്‌ നടത്തുന്ന അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയ അയ്യപ്പന്‍കാവ് സ്വദേശിനിയുടെ മാലയാണ് ഇവർ കവർന്നത്. ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ തമിഴ് യുവതിയും സംഘവും കൃത്രിമമായി തിരക്കുണ്ടാക്കി മാല അപഹരിക്കുകയായിരുന്നു.

ചോദ്യം ചെയ്തതില്‍ നിന്ന് 2019 ഒക്ടോബറില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കുട്ടിയുടെ കഴുത്തിലുണ്ടായ ഒരു പവന്‍റെ സ്വര്‍ണമാല മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: