മലപ്പുറം: പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. പന്തല്ലൂർ കടമ്ബോട് സ്വദേശി മൊയ്തീൻകുട്ടി ആലുങ്ങല്‍(36) ആണ് മരിച്ചത്.
പൊലീസ് മർദനമാണു മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.പാണ്ടിക്കാട്ട് യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിക്കേസിലാണ് ഇന്നലെ മൊയ്തീൻകുട്ടിയെ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിച്ചത്. പൊലീസ് സ്റ്റേഷനു പുറത്തുള്ള ഒരു കെട്ടിടത്തില്‍ വച്ച് യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചതായാണ് വിവരം.
ഇതിനിടെ കുഴഞ്ഞുവീണ യുവാവിനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നു പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.