KeralaNEWS

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച്‌ ജീവനൊടുക്കി; സംഭവം പാലക്കാട്

പാലക്കാട്: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച്‌ ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് മരിച്ചത്.

പരിക്കേറ്റ ഭാര്യ കവിത തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.

Signature-ad

കുടുംബവഴക്കിനെ തുടർന്ന് സുരേഷ് കവിതയെ കൊടുവാള്‍ ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഭാര്യ വീണതിന് പിന്നാലെ ഇയാള്‍ വിഷം കഴിച്ചു. വിവരമറിഞ്ഞെത്തിയവർ സുരേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

Back to top button
error: