IndiaNEWS

പ്രായമായ ഭർതൃപിതാവിനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിച്ചു വീഴ്ത്തി; വൈദ്യുതി വകുപ്പ് ജീവനക്കാരി അറസ്‌റ്റിൽ

പ്രായമായ ഭർതൃപിതാവിനെ മരുമകള്‍ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. മംഗലാപുരം കുലശേഖരത്താണ് സംഭവം.

പ്രായമായ ഭർതൃപിതാവിനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിക്കുകയും നിലത്തു തള്ളിയിട്ട് ഉപദ്രവിക്കുകയുമായിരുന്നു.വീഡിയോ വൈറലായതിനെ തുടർന്ന് മരുമകൾ ഉമാശങ്കരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

 87കാരനായ പത്മനാഭ സുവർണ എന്നയാള്‍ക്കാണ് മരുമകളുടെ മർദ്ദനമേറ്റത്. മംഗലാപുരം അത്താവരയിലെ വൈദ്യുതി വകുപ്പിനെ ജീവനക്കാരിയാണ് ഉമാശങ്കരി.

 
ഉമാശങ്കറിൻ്റെ ഭർത്താവ് പ്രീതം സുവർണ വിദേശത്താണ് ജോലി ചെയ്യുന്നത്. വിദേശത്തായിരുന്ന ഇയാള്‍ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ഭാര്യയുടെ ക്രൂരത കണ്ടത്.ഭർത്താവിന്റെ ആവശ്യപ്രകാരം പത്മനാഭ സുവർണയുടെ മകള്‍ പ്രിയ സുവർണയാണ് പരാതി നല്‍കിയത്. കങ്കനാടി നഗർ പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നിലവില്‍ പരിക്കേറ്റ പത്മനാഭ സുവർണയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 

Back to top button
error: