മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡലി. ഇഡലിയും സാമ്പാറും അല്ലെങ്കില്‍ ഇഡലിയും ചട്ണിയും അടിപൊളി ബ്രേക്ക്ഫാസ്റ്റ് കോമ്പിനേഷന്‍ ആണ്. എന്നാല്‍ പലരും പറയുന്ന ഒരു പരാതിയാണ് ഇഡലി ഉണ്ടാക്കുമ്പോള്‍ തീരെ സോഫ്റ്റ് ആകുന്നില്ല എന്നുള്ളത്. അതുകൊണ്ട് നമ്മള് ഇന്ന് ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത് അടിപൊളി സോഫ്റ്റ് ആയിട്ടുള്ള ഒരു ഇഡലിയുടെ റെസിപ്പിയാണ്.
ഇഡ്ഡലിക്ക് മാവ് അരക്കുന്നതിനു മുന്‍പേ ഈ പുതിയ ട്രിക്ക് ചെയ്താല്‍ ഇഡലി പൊങ്ങിവരുകയും നല്ല സോഫ്റ്റ് ആകുകയും ചെയ്യും. ഇനി ഇഡലി ഉണ്ടാക്കുമ്പോള്‍ നിങ്ങള്‍ ഇതുപോലെ ഒന്ന് ഉണ്ടാക്കൂ. സോഫ്റ്റ് ഇഡലി തയ്യാറാക്കാനായി ഒരു പാത്രത്തില്‍ 1 കപ്പ് പച്ചരി, 1/4 കപ്പ് ഉഴുന്ന്, 1/4 ടേബിള്‍ സ്പൂണ്‍ ഉലുവ എന്നിവ വെള്ളം ചേര്‍ത്ത് നന്നായി കഴുകിയെടുക്കുക. അതിനുശേഷം കുറച്ചധികം നല്ല വെള്ളം ചേര്‍ത്ത് നന്നായി അടച്ചു വെക്കുക.
ഇത് ഫ്രിഡ്ജില്‍ 2 മണിക്കൂര്‍ കുതിര്‍ക്കാന്‍ വെക്കുക. ഇങ്ങനെ ചെയ്താല്‍ ഇഡലി നല്ല സോഫ്റ്റ് ആയികിട്ടും. അതിനുശേഷം കുതിര്‍ത്തിയ വെള്ളം ഒരു പാത്രത്തിലേക്ക് മാറ്റുക. കുതിര്‍ത്തുവെച്ച അറിയും ഉഴുന്നുമെല്ലാം ഒരു മിക്സി ജാറില്‍ ഇടുക. പിന്നീട് അതിലേക്ക് 1/2 കപ്പ് ചോറ്, കുതിര്‍ത്തവെള്ളം ഏകദേശം 1 കപ്പ് എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. എന്നിട്ട് അത് ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് നല്ലപോലെ യോജിപ്പിക്കുക.
അതിനുശേഷം മാവ് അടച്ചുവെച്ച് 6 മണിക്കൂര്‍ മാവ് പൊങ്ങിവരാനായി മാറ്റിവെക്കുക. അടുത്തതായി ഇഡലി തട്ടില്‍ അല്പം ഓയില്‍ തേച്ച ശേഷം ചൂടാക്കുക. തുടര്‍ന്ന് മാവ് ഒഴിച്ച് ഇഡലി വേവിച്ചെടുക്കുക.