സർക്കാർ ജീവനക്കാരോടുള്ള മനോരമയുടെ ‘സ്നേഹത്തിന്’ സോഷ്യൽ മീഡിയയിൽ ട്രോൾമഴ!!
‘മാർച്ച് 1ന് നൽകേണ്ട ശമ്പളം മാർച്ച് 15നും, ഏപ്രിൽ 1ന് നൽകേണ്ടത് ഏപ്രിൽ 15ന് നൽകിയാൽ മതിയെന്നും; അതിന് പുറമെ പുതിയതായി സർവീസിൽ വരുന്നവർക്ക് രണ്ട് വർഷക്കാലത്തേക്ക് അടിസ്ഥാന ശമ്പളം മാത്രം നൽകിയാൽ മതിയെന്നും, ലീവ് സറണ്ടർ അവസാനിപ്പിക്കുന്നു എന്നും, പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും, സ്കൂളുകൾ അടച്ചു പൂട്ടുമെന്നും, നിയമന നിരോധനം പ്രഖ്യാപിച്ചും 2002ൽ എ.കെ.ആൻ്റണി സർക്കാർ ഉത്തരവിറക്കിയപ്പോൾ മനോരമ മുഖപ്രസംഗം എഴുതി…….
“അനിവാര്യമെങ്കിലും വേദനാജനകം”
ഇതേ മനോരമ 2024 മാർച്ച് 1ന് ലഭിക്കേണ്ട ശമ്പളം രണ്ട് ദിവസം വൈകിയപ്പോൾ എഴുതിയ മുഖപ്രസംഗം……..
“ശമ്പളവും പെൻഷനും വൈകുന്നത് ക്രൂരത “
സർക്കാർ ജീവനക്കാരോട് മനോരമയ്ക്കുള്ള സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു’
പ്രകാശ് എ കെ എന്നൊരാളാണ് ഇത് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്.ഏതായാലും പോസ്റ്റ് വൈറലാണ്.