ആലപ്പുഴ: ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷൻ ഡി അശ്വിനി ദേവ് (56) അന്തരിച്ചു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഒന്നര വർഷത്തിലേറെയായി കിടപ്പിലായിരുന്നു.
കായംകുളത്തേക്കു സ്കൂട്ടറില്‍ വരികയായിരുന്ന അശ്വിനിദേവിനെ കായംകുളം എരുവ കോയിക്കല്‍പ്പടിക്കല്‍ ജംക്‌ഷനില്‍ വച്ച് എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ദീർഘനാള്‍ ചികിത്സയിലായിരുന്നു. ഒരു വർഷമായി അബോധാവസ്ഥയിലായിരുന്നു.
പരേതരായ ഭാഗവതർ ദിവാകരപ്പണിക്കരുടെയും കമലമ്മയുടെയും മകനാണ്.