NEWSWorld

മലയാളി നഴ്സ് യു കെ യിൽ നിര്യാതയായി 

കേംബ്രിഡ്ജ് : രണ്ട് വര്‍ഷമായി യു കെയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനിയും കേംബ്രിഡ്ജ് ആഡംബ്രൂക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്‌സുമായ  റ്റീന സൂസന്‍ തോമസ് നിര്യാതയായി.
ക്യാൻസർ രോഗബാധയെ തുടർന്ന് യു കെ യിൽ  ചികിത്സയിലായിരുന്നു. സെന്റ് ഇംഗ്‌നേഷ്യസ് ഏലിയാസ് യാക്കോബറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് കേംബ്രിഡ്ജ് ഇടവകാംഗമായ  അനീഷ് മണിയുടെ ഭാര്യയാണ്.
രണ്ട് വര്‍ഷം മുമ്പാണ്  റ്റീനയും കുടുംബവും യു കെ യിലെക്കെത്തിയത്.അടുത്തിടെയാണ്  കാന്‍സര്‍ രോഗം കണ്ടെത്തിയത്. രോഗം സ്ഥീരികരിച്ച് ആഴ്ച്ചകള്‍ക്കുള്ളിൽ തന്നെയായിരുന്നു  മരണം.

Back to top button
error: