ഗാസ: വിമാനത്തില്‍നിന്നു താഴേക്കിട്ട സഹായപാക്കറ്റുകള്‍ തലയിൽ പതിച്ച് 6 മരണം. ഭക്ഷണസാമഗ്രികള്‍ ഉള്‍പ്പെടെ പെട്ടികളാണ് പാരഷൂട്ട് വിടരാതെ താഴേക്കുപതിച്ച് അപകടമുണ്ടാക്കിയത്.
സഹായംകാത്തു താഴെ നിന്നവർക്കു മേലെയാണു പാക്കറ്റുകള്‍ വീണത്.
കടുത്ത ഭക്ഷണക്ഷാമമുള്ള ഗാസയില്‍ യുഎസ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ആകാശമാർഗം സഹായവിതരണം നടത്തുന്നുണ്ട്. വടക്കൻ ഗാസയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ കുറഞ്ഞത് 20 പേർ ഭക്ഷണക്ഷാമത്തില്‍ മരിച്ചെന്നാണു റിപ്പോർട്ട്.
തെക്കൻ ഗാസയിലും ക്ഷാമം മൂലമുള്ള ബാലമരണങ്ങളുണ്ടാകുന്നെന്ന് യുനിസെഫ് അറിയിച്ചു. റഫായിലെ ആശുപത്രിയില്‍ കഴിഞ്ഞ 5 ആഴ്ചകള്‍ക്കിടെ 20 ശിശുക്കളാണു മരിച്ചത്. സൈപ്രസില്‍ നിന്നു കടല്‍വഴിയുള്ള സഹായം ഈ വാരാന്ത്യത്തോടെ തുടങ്ങുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.