Social MediaTRENDING

ആലുവയെ വെല്ലുന്ന ആലുവാംകുടി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം

 കേരളത്തിലെ തന്നെ ഏറ്റവും പുരാതനമായ അമ്പലങ്ങളിൽ ഒന്നാണ് പത്തനംതിട്ടയിലെ ആലുവാംകുടി ശ്രീ മഹാദേവ ക്ഷേത്രം.
ഇത് സ്ഥിതി ചെയ്യുന്നത് സീതത്തോട് ഗുരുനാഥൻ മണ്ണിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ കാടിനുള്ളിലായാണ്.
പരശുരാമൻ പണിത ക്ഷേത്രമാണിതെണെന്ന്  കരുതപ്പെടുന്നത്.ഏറ്റവും ഭംഗിയുള്ള  കാനന യാത്ര ആസ്വദിക്കണമെങ്കിൽ ഇവിടെ വരിക തന്നെ ചെയ്യണം.
7 കിലോമീറ്ററോളം കാട്ടിൽ കൂടിയുള്ള യാത്ര പുതിയ ഒരു അനുഭവം തന്നെ ആയിരിക്കും.കാടിനുള്ളിൽ ആയിട്ടും ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ശിവരാത്രി ഉത്സവത്തിന് എത്തുന്ന ഒരു അമ്പലമാണ് ഇത്.
കാടിനു നടുവിൽ അമ്പലത്തിനു സമീപമുള്ള വലിയ കുളമാണ് മറ്റൊരു പ്രത്യേകത.ഒരിക്കലും വെള്ളം പറ്റാത്ത ഇവിടെ ബലിതർപ്പണത്തിനും സൗകര്യമുണ്ട്.ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് എടുത്തുപറയേണ്ടത്. ഗവിയേക്കളും  ആസ്വദിക്കാൻ പറ്റുന്ന കാനന യാത്രയാകും ഇതെന്ന് നിസംശയം പറയാം.
വളരെക്കാലം ഉപേക്ഷിക്കപ്പെട്ട ഈ ക്ഷേത്രം പിന്നീട് 1940-കളിൽ ഒരു വേട്ടക്കാരനാണ് കണ്ടെത്തിയത്. ഗുരുനാഥൻമണ്ണ്, തേക്കുതോട് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവരാണ് ആദ്യം ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയത്. ഇപ്പോൾ എല്ലാ മലയാള മാസവും ഒന്നാം തീയതി പതിവ് പൂജകൾ നടത്താറുണ്ട്. വീണ്ടും കണ്ടെത്തിയതു മുതൽ എല്ലാ വർഷവും ശിവരാത്രി ദിനത്തിൽ പ്രത്യേക പൂജകളും ഉത്സവങ്ങളും ഇവിടെ നടത്തിവരികയായിരുന്നു.
ഇവിടുത്തെ ശിവരാത്രി മഹോത്സവം വളരെ പ്രസിദ്ധമാണ്.
ക്ഷേത്രത്തിന് ഏകദേശം 2000 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പുരാവസ്തു വകുപ്പ് പറയുന്നത്.

Back to top button
error: