KeralaNEWS

ശബരി എക്സ്‌പ്രസിലെ സാമ്ബാറില്‍ പാറ്റയെ കണ്ടെത്തി; പരാതിയില്‍ നടപടിയില്ല

കൊല്ലം: ശബരി എക്സ്‌പ്രസില്‍  ഭക്ഷണത്തോടൊപ്പം വിതരണം ചെയ്‌ത സാമ്ബാറില്‍ പാറ്റയെ കണ്ടെത്തി. ട്രയിനിലെ പാന്ററിയില്‍ നിന്നും ലഭിച്ച ഭക്ഷണത്തില്‍ നിന്നുമാണ് പാറ്റയെ കണ്ടെത്തിയത്.

ആലുവയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന യാത്രികയ്ക്കാണ്  ദുരനുഭവം ഉണ്ടായത്.

Signature-ad

കൊല്ലം എത്തിയപ്പോള്‍  വെജിറ്റേറിയൻ ഭക്ഷണം ആയിരുന്നു യാത്രിക ഓഡർ ചെയ്‌തത്‌.തുടർന്ന് ഇതിനൊപ്പം ലഭിച്ച സാമ്ബാർ  ഒഴിക്കെവെയാണ് പാറ്റയെ കാണുന്നത്. ഉടൻ തന്നെ ടിടിആർനോട്  പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല .ട്രയിനിലെ  ഒട്ടനവധി ആളുകളും ഈ ഭക്ഷണം കഴിച്ചിട്ടുണ്ട്. പിന്നീട് രേഖാമൂലം പരാതി നൽകിയിട്ടും ഇതിനെതിരെ യാതൊരു നടപടിയും റയില്‍വേ അധികൃധർ എടുത്തിട്ടില്ല.

Back to top button
error: