പത്തനംതിട്ട: വീടിനു മുകളില്‍ പാറ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആങ്ങമൂഴി കൊച്ചാണ്ടി മംഗലത്തുവിളയില്‍ ശ്രീനിവാസന്റെ ഭാര്യ പത്‌മകുമാരി (55) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 6.15നാണ് അപകടം ഉണ്ടായത്.കനത്ത മഴയ്ക്കും കാറ്റിനുമിടയിൽ പാറ ഉരുണ്ടു വീഴുകയായിരുന്നു. അപകട സമയത്ത് പത്മകുമാരിയുടെ മക്കളായ വൈഷ്ണയും വാണിയും വൈഷ്ണയുടെ ഭർത്താവ് അഭിജിത്തും ഇവരുടെ ആറും എട്ടുമാസവും പ്രായമുള്ള കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപെട്ടു.
20 മീറ്ററോളം ഉയരത്തില്‍ നിന്ന് പാറ വീടിന്റെ അടുക്കള ഭാഗത്ത് പതിക്കുകയായിരുന്നു.സംഭവസ്ഥലത്
ഇന്നലെ വൈകുന്നേരം മേഖലയിൽ കനത്ത മഴയാണ് പെയ്തത്.