KeralaNEWS

റാന്നിയിൽ തീപിടിത്തം; പലതും അശ്രദ്ധ മൂലമെന്ന് അധികൃതര്‍

റാന്നി: റാന്നിയിലും പരിസരത്തും വർധിക്കുന്ന തീപിടിത്തങ്ങള്‍ അശ്രദ്ധമൂലമെന്ന് അധികൃതർ. കാടുപിടിച്ച പുരയിടങ്ങളിലും പുറമ്ബോക്കിലും കാട് ഇല്ലാതാക്കാൻ തീയിടുന്നതാണ് അഗ്നിരക്ഷാ സേനക്ക് വിനയാകുന്നത്.

ഫെബ്രുവരി മുതല്‍ മാർച്ച്‌ ആദ്യവാരം വരെ 78ഓളം വലുതും ചെറുതുമായ തീപിടിത്തമാണ് റിപ്പോർട്ട് ചെയ്തത്. ഉതിമൂട് വലിയ കലുങ്കില്‍ പുറമ്ബോക്ക് ഭൂമിയില്‍ രാത്രി സാമൂഹിക വിരുദ്ധരിട്ട തീ ദിവസങ്ങളോളം നീറിപ്പുകയുകയായിരുന്നു.

ഉതിമൂട് വലിയ കലുങ്ക്, പുതുശ്ശേരിമല, കുരുമ്ബൻ മൂഴി, ഊട്ടുപാറ, കരികുളം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീപിടിത്തം നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് ദുരന്തത്തിലേക്ക് മാറാതിരുന്നത്.

Signature-ad

കൃഷിയിടങ്ങളില്‍ കാട് തീ ഇട്ട് നശിപ്പിക്കുന്നവർ കൂടുതല്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നാണ് അഗ്നിരക്ഷാ സേനയുടെ അഭ്യർഥന. കാട് നശിപ്പിക്കാൻ ഇടുന്ന തീ പൂർണമായും അണഞ്ഞുവെന്ന് ഉറപ്പുവരുത്തണം.

Back to top button
error: