തിരുവനന്തപുരം: കടബാധ്യതയെ തുടര്‍ന്ന് ഇലക്‌ട്രോണിക്‌സ് സ്ഥാപന ഉടമ തൂങ്ങിമരിച്ചു.കാക്കതൂക്കി രാജേന്ദ്ര വിലാസത്തില്‍ രാജേന്ദ്രന്‍ (50) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്.
വെള്ളറട ടൗണില്‍ സര്‍ഗം എന്ന പേരില്‍ ഇലക്‌ട്രോണിക്‌സ് സ്ഥാപനം നടത്തുകയായിരുന്നു.താലൂക്ക് സഹകരണ ബാങ്കില്‍ നിന്ന് എടുത്ത വായ്പ യഥാസമയം തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല. അടിയന്തരമായി രണ്ടുലക്ഷം രൂപ അടയ്ക്കണമെന്നു കാണിച്ച് കഴിഞ്ഞദിവസം താലൂക്ക് സഹകരണ ബാങ്കില്‍നിന്നും നോട്ടീസ് നല്‍കിയിരുന്നു.
ബാങ്കില്‍ അടയ്ക്കാനുള്ള സാമ്ബത്തികം ലഭിക്കാത്തതാണ് രാജേന്ദ്രന്‍ തൂങ്ങിമരിക്കാന്‍ കാരണം. വെള്ളറട പോലീസ് മേൽനടപടികൾ സ്വീകരിച്ചു.ഭാര്യ ലളിത. മക്കള്‍. ദീപു, ദീപ.