‘സുനില്‍ കുമാര്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ആളാണ്. എല്ലാവരുടെയും മനസ്സില്‍ ഉള്ള ആളാണ്. ‘ഇപ്പോ ഞാന്‍ അങ്ങോട്ട് വരാം’ എന്ന് സുനില്‍ കുമാര്‍ പറഞ്ഞാല്‍ അത് പറഞ്ഞ് തീരുമ്ബോഴേക്കും അദ്ദേഹം സ്‌പോട്ടില്‍ എത്തിയിരിക്കും. പ്രളയ കാലത്ത് നമ്മള്‍ അത് കണ്ടതാണ്. കേരളം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം, പല വീടുകളിലേക്കും വിഭാഗീയതയുടെ പ്രളയം എത്തിക്കഴിഞ്ഞു. മനുഷ്യനെ പല തട്ടില്‍ കാണുന്ന തരത്തിലുള്ള, മനുഷ്യരാല്‍ തന്നെ ഉണ്ടാക്കപ്പെടുന്ന ഒരുതരം വിള്ളലുകള്‍ ഇവിടെ കണ്ടു തുടങ്ങിയിട്ടുണ്ട്…! അതിനെതിരെ പ്രതികരിക്കാന്‍ ഇവിടെ ഇടതുപക്ഷത്തിനു മാത്രമേ സാധിക്കൂ. ഇടതുപക്ഷത്തിനു മാത്രമേ മനുഷ്യരെ കൂടെ നിര്‍ത്താന്‍ കഴിയൂ. മതേതരത്വത്തിന്റെ പ്രതീകമാണ് ഇടതുപക്ഷം. സുനില്‍ കുമാറിന്റെ വിജയം സുനിശ്ചിതമാണ്. ഭൂരിപക്ഷം എത്രയാണെന്ന് മാത്രമേ ഇനി അറിയേണ്ടൂ,’ ജയരാജ് വാര്യര്‍ പറഞ്ഞു.
സിറ്റിങ് എംപി ടി.എന്‍.പ്രതാപന്‍ ആണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കഴിഞ്ഞ തവണ തോറ്റ സുരേഷ് ഗോപി തന്നെയാണ് ഇത്തവണയും ബിജെപിക്കായി മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ സുരേഷ് ഗോപി തോറ്റിരുന്നു.