ഹൈദരാബാദ് എഫ് സിയുടെ ഗോള്‍കീപ്പര്‍ ആയിരുന്ന ഇന്ത്യന്‍ താരം ഗുര്‍മീത് സിംഗ് ഇനി മുതല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയുടെ കാവല്‍ക്കാരനാകും. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് താരം ഹൈദരാബാദ് എഫ് സി വിടാന്‍ തീരുമാനിച്ചത്.
മാസങ്ങളായി ഹൈദരാബാദ് എഫ് സിയില്‍ നിന്ന് ശമ്ബളം നല്‍കുന്നില്ലെന്ന് താരം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് പരാതിപ്പെട്ടിരുന്നു. പിന്നാലെ ട്രാന്‍സ്ഫര്‍ ജാലകത്തിന് പുറത്ത് ഹൈദരാബാദ് എഫ് സി വിടാന്‍ ഗുര്‍മീതിന് അനുമതി ലഭിച്ചു.
കേരളാ ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പടെ നാല് ക്ലബുകള്‍ താരത്തിനായി രംഗത്തുണ്ടായിരുന്നു. സീസണില്‍ പരിക്കേറ്റ സച്ചിന്‍ സുരേഷിന് പകരക്കാരനായാണ് ഗുര്‍മീതിനെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടത്. എന്നാല്‍ താരത്തിന് ദീര്‍ഘകാല കരാര്‍ നല്‍കാന്‍ ബ്ലാസ്റ്റേഴ്‌സ് ഒരുക്കമായിരുന്നില്ല. നാലര വര്‍ഷത്തേയ്ക്കാണ് നോര്‍ത്ത് ഈസ്റ്റുമായി ഗുര്‍മീത് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.