KeralaNEWS

രാത്രി സർവീസ് നടത്താത്ത സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യും: കെ ബി ഗണേഷ് കുമാർ

പത്തനംതിട്ട: രാത്രി സർവീസ് നടത്താത്ത സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.

പെർമിറ്റുണ്ടായിട്ടും സ്വകാര്യബസുകള്‍ രാത്രികളില്‍ സർവീസ് നടത്താത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഇത്തരത്തില്‍ കൃത്യമായി സർവീസ് നടത്താത്ത ബസുകള്‍ കണ്ടെത്തുന്നതിനായി പരിശോധന നടത്താൻ ആർ.ടി.ഒ.മാർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Signature-ad

ഞായറാഴ്ച സർവീസ് നടത്താത്ത സ്വകാര്യ ബസുകൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Back to top button
error: