KeralaNEWS

21കാരൻ്റെ മരണം ഭക്ഷ്യവിഷബാധ മൂലം ; വർക്കലയിൽ കടപൂട്ടി സീല്‍ ചെയ്തു

തിരുവനന്തപുരം: വർക്കലയില്‍ 21 കാരൻ മരണപ്പെട്ടത് ഭക്ഷ്യവിഷബാധ മൂലമാണെന്ന് സ്ഥീരീകരിച്ച്‌ അയിരൂർ പൊലീസ്.

പോസ്റ്റ്‍ മോർട്ടം റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച്‌ വ്യക്തമുണ്ടത്. വർക്കല ഇലകമണ്‍ സ്വദേശി വിനു (23)വിന്റെ മരണത്തില്‍ കഴിഞ്ഞ ദിവസം പരാതിയുമായി കുടുംബം രംഗത്തെത്തിയിരിരുന്നു.

Signature-ad

ഇലകമണ്‍ കരവാരത്ത്‌ പ്രവർത്തിക്കുന്ന കടയില്‍ നിന്ന് കഴിച്ച കേക്കില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്നാണ് വിനു മരണപ്പെട്ടത്.സംഭവത്തിൽ അയിരൂർ പോലീസ് കടയുടമക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുത്തു.

കേക്ക് കഴിച്ചതിനു പിന്നാലെ വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും കൂടിയതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തിക്കുകയും ഇവിടെ വച്ച്‌ വിനു മരിക്കുകയും ചെയ്തു. വിനുവിൻ്റെ അമ്മയും സഹോദരനും സഹോദരിയും സമാന ലക്ഷണങ്ങളോടെ ചികിത്സയിലാണ്.

വിനു മരിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കാലപ്പഴക്കം ചെന്ന കേക്കുകള്‍ കടയില്‍ നിന്ന് കണ്ടെടുത്തിരുന്നു. കട അടച്ചു പൂട്ടി ഭക്ഷ്യ സുരക്ഷാ വകുപ്പ് സീല്‍ ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: