FoodLIFE

വേനൽ ചൂടിനെ പ്രതിരോധിക്കാൻ നാടൻ സംഭാരം

വേനൽകാലത്ത് കുടിക്കാൻ സംഭാരത്തേക്കാളും മികച്ചൊരു ഡ്രിങ്ക് വേറെയില്ല.പാലില്‍ നിന്നുണ്ടാക്കുന്ന ഒരു ഉല്‍പ്പന്നമാണ് തൈര്. ഇതിലേക്ക് വെള്ളവും എരിവുമൊക്കെ ചേർത്താണ് സംഭാരം ഉണ്ടാക്കുന്നത്.
പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവയുടെ മികച്ച ഉറവിടമാണിത്. ഇതിന് പ്രോബയോട്ടിക് (probiotic) സ്വഭാവമുള്ളതിനാല്‍ ദഹനത്തിനും മലവിസര്‍ജ്ജനത്തിനും വളരെയധികം സഹായകരമാണ്.

ചേരുവകൾ

1. പുളിയുള്ള തൈര് -2 കപ്പ്‌
2. വെള്ളം – ആവശ്യത്തിന്
3. ചുവന്നുള്ളി – 4 അല്ലി
4. ഇഞ്ചി – ഒരു ചെറിയ കഷ്ണം
5. നാരകത്തിന്റെ ഇല -2
6. കറിവേപ്പില -2 തണ്ട്
7. കാന്താരി മുളക് – 5 എണ്ണം
8. ഉപ്പ്

Signature-ad

സംഭാരം ഉണ്ടാക്കുന്ന വിധം

ഒരു മിക്സിയുടെ  ജാറിലേക്ക് തൈര് ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഈ അടിച്ചെടുത്തത് ഒരു വലിയ മൺപാത്രത്തിലേക്ക് ഒഴിക്കാം. പിന്നീട് ആവശ്യത്തിനുള്ള വെള്ളം ചേർക്കാം (തൈരിന്റെ പുളിക്കനുസരിച്ച്).

 

ചുവന്നുള്ളി, ഇഞ്ചി, നാരകത്തിന്റെ ഇല, കറിവേപ്പില, കാന്താരി മുളക് എന്നിവ ചതച്ചെടുത്ത് മോരിലേക്ക് ചേർക്കുക. പിന്നീട് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഇനി ഇത് ഓരോ ഗ്ലാസിലേക്കും ഒഴിച്ച് വിളമ്പാം.

ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകുന്നവർക്കിടയിൽ തൈര് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ദഹനവ്യവസ്ഥ, രോഗപ്രതിരോധ ശേഷി, ചർമ്മം, മുടി, എല്ലുകൾ എന്നിവയ്‌ക്കെല്ലാം തൈര്   ഗുണം ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാനും തൈര് ഗുണകരമായി പ്രവർത്തിക്കുന്നു.തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമായതിനാൽ, അതിൽ നമ്മുടെ ദഹനത്തിന് ഗുണകരമായ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഈ ബാക്ടീരിയകൾ നമ്മുടെ കുടലിന്റെയും വയറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
 വീക്കമുള്ള കുടൽ ആവരണങ്ങളെയും അൾസറുകളെയും തൈര് ശമിപ്പിക്കുമെന്ന് വിദഗ്ദർ അവകാശപ്പെടുന്നു. മോശം ദഹന ആരോഗ്യം പലപ്പോഴും വയറു വീർക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. തൈര് വായുകോപം കുറയ്ക്കുന്നതിനും വയറ്റിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നതിനും സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്.
ദഹനക്കേട് ഒഴിവാക്കാൻ തൈര് ദിവസവും ഭക്ഷണത്തിന് ശേഷം കഴിക്കാം.ദിവസേന രണ്ട് കപ്പ് തൈര് കഴിക്കുന്നവരിൽ  പ്രതിരോധശേഷി തൈര് കഴിക്കാത്തവരെക്കാൾ അഞ്ചിരട്ടി വർദ്ധിപ്പിക്കുന്നു എന്നും പഠനങ്ങൾ പറയുന്നു.
പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്.എല്ലുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കാൽസ്യം. യുഎസ്ഡിഎ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, 250 ഗ്രാം തൈരിൽ ഏകദേശം 275 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്.
തൈര് നമ്മുടെ ശരീരത്തിൽ കോർട്ടിസോൾ അടിഞ്ഞുകൂടുന്നത് തടയുന്നു, അതിനാൽ തന്നെ ദിവസവും തൈര് കഴിക്കുന്നത്  ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.ചര്‍മ്മത്തിലുണ്ടാവുന്ന അണുബാധ ഇല്ലാതാക്കുന്നതിനും യീസ്റ്റ് ഇന്‍ഫെക്ഷന് പരിഹാരം കാണുന്നതിനും തൈര് മികച്ചതാണ്. അതേസമയം കഫക്കെട്ടുള്ളവർ തൈര് കഴിക്കുന്നത് ദോഷം ചെയ്യും.

Back to top button
error: