കണ്ണൂർ: ഓടുന്ന വാഹനത്തിന്റെ ഷാസിയിലേക്ക് ചാടി കയറുന്നതിനിടെ തെന്നിവീണ് അതേ വാഹനം കയറിയിറങ്ങി യുവാവ് മരിച്ചു.
ആലക്കോട് സ്വദേശി ജോയല്‍ ജേക്കബ് ഡൊമനിക് (21) ആണ് മരിച്ചത്. ചെമ്ബേരി വിമല്‍ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്.
ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ കണ്ണോത്തും ചാലിലാണ് സംഭവം. ആലക്കോട് റോസാറിയോ ട്രാവല്‍സിന് വേണ്ടി തോട്ടട വാഹന ഷോറൂമില്‍ നിന്നു പുതിയ ടൂറിസ്റ്റ് ബസിന്റെ ഷാസിയെടുത്ത് ആലക്കോടേക്ക് പോകുകയായിരുന്നു സുഹൃത്തായ ആലക്കോട് സ്വദേശിയായ ജനീഷ്. ഈ വാഹനത്തിന്റെ പിറകിലായി ബെക്കില്‍ ജോയലും സുഹൃത്തും പുതിയ വാഹനത്തിന്റെ വിഡിയോ മൊബൈലില്‍ ചിത്രീകരിച്ച് യാത്ര തുടരുകയായിരുന്നു.
കണ്ണോത്തുംചാലില്‍ വാഹനത്തില്‍ ഇന്ധനം നിറച്ചശേഷം മുന്നോട്ട് നീങ്ങുന്നതിനിടയിൽ ബൈക്കിൽ നിന്നും ഇറങ്ങി ടൂറിസ്റ്റ് ബസിന്റെ ഷാസിയിലേക്ക് ചാടി കയറാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വാഹനത്തിന്റെ അടിയില്‍പ്പെടുകയായിരുന്നു.