ദോഹ: ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വർഷത്തെ റമദാൻ വ്രതം മാർച്ച് 11ന് ആരംഭിക്കാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
മാർച്ച് 10 ഞായറാഴ്ച പുതിയ മാസപ്പിറയുടെ സൂചനയായി ന്യൂമൂണ്‍ പിറക്കും. സൂര്യാസ്തമനത്തിനുശേഷം 11 മിനിറ്റു കഴിഞ്ഞായിരിക്കും ചന്ദ്രൻ മായുന്നതെന്നും അതിനാല്‍ അടുത്ത ദിവസം റമദാൻ ഒന്നായിരിക്കുമെന്നും ശൈഖ് അബ്ദുല്ല അല്‍ അൻസാരി കോംപ്ലക്സ് എക്സി. ഡയറക്ടർ എൻജിനീയർ ഫൈസല്‍ മുഹമ്മദ് അല്‍ അൻസാരി അറിയിച്ചു.