IndiaNEWS

ഡല്‍ഹിയിൽ നഴ്സുമാരും പാരാ മെഡിക്കല്‍ സ്റ്റാഫും സമരത്തില്‍

ഡല്‍ഹി: സർക്കാരിനെതിരെ നഴ്സുമാരും പാരാ മെഡിക്കല്‍ സ്റ്റാഫും സമരത്തില്‍. കരാർ വ്യവസ്ഥയില്‍ ഡല്‍ഹിയിലെ സർക്കാർ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മലയാളികള്‍ അടക്കം പ്രതിഷേധിക്കുന്നത്.

ഡല്‍ഹിയിലെ സർക്കാർ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും 20 വർഷവും അതില്‍ അധികവും സേവന കാലയളവുള്ളവരാണ്.താല്‍ക്കാലിക തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും ഇവരെ സ്ഥിരപ്പെടുത്താമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് വാഗ്ദാനം നല്‍കിയത്.

 

Signature-ad

നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ വന്നതുടെയാണ് പ്രത്യക്ഷ സമരത്തിന് മലയാളികള്‍ അടക്കമുള്ള നഴ്സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും രംഗത്ത് എത്തിയത്. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടാകുന്നത് വരെ പ്രതിഷേധം തുടരുന്നതിനാണ് നഴ്സുമാരുടെ സംഘടനകളുടെ തീരുമാനം.

 

ആയിരത്തോളം ജീവനക്കാരെ അനധികൃതമായി സർക്കാർ പിരിച്ചുവിടാനുള്ള നീക്കം നടത്തുന്നുവെന്നും സമരക്കാർ ആരോപിച്ചു.

Back to top button
error: