KeralaNEWS

എന്തുകൊണ്ടാണ് ഫെബ്രുവരി ഏറ്റവും കുറച്ച് ദിവസങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്? 

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കലണ്ടർ മാസങ്ങളുടെ ദൈർഘ്യത്തിൽ പൊരുത്തമില്ലാത്തത് എന്തുകൊണ്ട്?
എല്ലാ മാസവും കുറഞ്ഞത് 30 ദിവസമെങ്കിലും അടങ്ങിയിരിക്കുമ്പോൾ, ഫെബ്രുവരിയിൽ 28 (അധിവർഷത്തിൽ 29) ദിവസങ്ങളാണുള്ളത്.എന്തുകൊണ്ടാണ് ഫെബ്രുവരി ഏറ്റവും കുറച്ച് ദിവസങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്?
ആധുനിക ഗ്രിഗോറിയൻ കലണ്ടറിൻ്റെ ഏറ്റവും പഴയ പൂർവ്വികനായ  റോമൻ കലണ്ടറിന് അതിൻ്റെ പിന്നീടുള്ള വകഭേദങ്ങളിൽ നിന്ന് ഘടനയിൽ വ്യക്തമായ വ്യത്യാസമുണ്ടായിരുന്നു: അത് 12 മാസങ്ങളേക്കാൾ 10 മാസങ്ങളായിരുന്നു. ആ കലണ്ടറിൽ 6 മാസം 30 ദിവസവും 4 മാസം 31 ദിവസങ്ങളും ആയിരുന്നു, ആകെ 304 ദിവസങ്ങൾ. 
 
  ഇരട്ട സംഖ്യകൾ നിർഭാഗ്യകരമാണെന്നായിരുന്നു അക്കാലത്തെ റോമൻ വിശ്വാസം.പിന്നീട് ഈ‌ കലണ്ടറിൽ കൂട്ടിച്ചേർക്കൽ ഉണ്ടായി.ഭൂമിയുടെ പരിക്രമണത്തിന്റെ ദൈർഘ്യവും (ഒരു വർഷം പൂർത്തിയാക്കാനെടുക്കുന്ന സമയം) അതിനെടുക്കുന്ന ദിവസങ്ങളും തമ്മുലുള്ള ഗണിതപരമായ പൊരുത്തമില്ലായ്മ പരിഹരിക്കുന്നതിനായാണ് ഇങ്ങനെ ഒരു ക്രമീകരണം വേണ്ടിവന്നത്. ഭൂമി ഒരു പരിക്രമണം പൂർത്തിയാക്കുന്നതിനു് ഏകദേശം 365.2422 ദിവസങ്ങൾ (365 ദിവസം, 5 മണിക്കൂർ, 48 മിനിറ്റ്, 46 സെക്കന്റ്) എടുക്കും. ഇതിലെ 0.2422 ദിവസങ്ങൾ, അതായത് ഒരു ദിവസത്തിന്റെ ഏകദേശം ¼ ഭാഗം വിട്ടുകളഞ്ഞാണ് നാം ഓരോ വർഷത്തെയും 365 എന്ന പൂർണ്ണ സംഖ്യയാക്കി നിലനിർത്തുന്നത്. അങ്ങനെ നാലു വർഷം കൂടുമ്പോൾ ഒരു പൂർണ്ണ ദിവസത്തെ നമുക്ക് ഒഴിവാക്കേണ്ടി വരുന്നു. ഇങ്ങനെ നൂറു വർഷം ആവർത്തിച്ചാൽ ഏകദേശം 25 ദിവസങ്ങൾ നമുക്ക് നഷ്ടമാകും.
 
ഓരോ നാലു വർഷം കൂടുമ്പോഴും ഒരു ദിവസം വീതം നഷ്ടപ്പെടുന്നത് പരിഹരിക്കാനായാണ് ഓരോ നാലാം വ‍ർഷവും ഒരു ദിവസം കലണ്ടറിൽ അധികമായി ചേർത്തത്. കുറഞ്ഞ ദിവസങ്ങളുള്ള ഫെബ്രുവരിക്ക് ഓരോ നാലാം വർഷവും ഒരു അധികദിനം നൽകി. 4 കൊണ്ട് പൂർണ്ണമായും ഹരിക്കാൻ കഴിയുന്ന വർഷങ്ങളിലെ ഫെബ്രുവരിക്കാണ് ഇങ്ങനെ അധിക ദിവസങ്ങൾ നൽകിയത്. ഇങ്ങനെ അധികദിവസം ലഭിക്കുന്ന വർഷങ്ങളെ അധിവർഷങ്ങൾ എന്നു വിളിക്കുന്നു. ഫെബ്രുവരി 29നെ അധിദിവസം എന്നും വിളിക്കുന്നു.
ലോകത്തൊരുവിധം എല്ലായിടത്തും പിന്തുടർന്നുവരുന്ന ഒരു കാലഗണനാരീതിയാണ് ഗ്രിഗോറിയൻ കാലഗണനാരീതി. ജൂലിയൻ കാലഗണനാരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഈ രീതി വികസിപ്പിച്ചിരിക്കുന്നത്. ഗ്രിഗോറിയൻ കാലഗണനാരീതി സൂര്യനെ അടിസ്ഥാനമാക്കിയുള്ള ഒരു കാലഗണനാരീതിയാണ്. ഈ രീതിയിൽ ദിവസമാണ് സമയത്തിന്റെ അടിസ്ഥാന ഘടകം. സാധാരണ രീതിയിൽ 365 ദിവസങ്ങളും, അധിവർഷങ്ങളിൽ 366 ദിവസങ്ങളും ആണ് ഒരു വർഷമായി കണക്കാക്കുന്നത്.എന്നാൽ 366 ഇരട്ടസംഖ്യ വരുന്നതിനാൽ അവരത് ഒഴിവാക്കുകയായിരുന്നു.
ജൂലിയൻ കാലഗണനാരീതി ഏതാണ്ട് 1500 വർഷത്തോളം യൂറോപ്പിൽ ഉപയോഗത്തിലുണ്ടായിരുന്നു. ജൂലിയസ് സീസർ അലക്സാണ്ട്രിയയിലെ സോസിജെനസിന്റെ ഉപദേശപ്രകാരം സൂര്യനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ് ഈ രീതി. ഇതിൽ ഒരു വർഷം കൃത്യമായും 365 ദിവസത്തിൽനിന്നും ഒരല്പം, അതായത് 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റ്, കുറവുണ്ടായിരുന്നു. ഓരോ നാലു വർഷം കൂടുമ്പോൾ രണ്ടാം മാസമായ ഫെബ്രുവരിക്ക് ഒരു ദിവസം കൂടി നൽകി (അധിവർഷം) നൽകിയാണ് ഈ കുറവ് പരിഹരിച്ചത്. പക്ഷേ 4 വർഷം കൂടുമ്പോൾ അധികദിവസം ( 24 മണിക്കൂറാണല്ലോ ഒരു ദിവസം) കണക്കാക്കുമ്പോൾ കുറവുള്ള 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റിനു പകരം ഓരോവർഷത്തിനും 6 മണിക്കൂർ വീതം ലഭിക്കും. ഇങ്ങനെ വരുമ്പോൾ ഓരോ 365 ദിവസ വർഷത്തിനും 11 മിനിറ്റ് 14 സെക്കന്റ് കൂടുതലാകുന്നു. ( 24 – (4x 5’48″46″”) ഇപ്രകാരം കണക്കുകൂട്ടിയാൽ ഓരോ 134 വർഷം കൂടുമ്പോൾ ഒരു ദിവസം അധികമായി ഉണ്ടാവുന്നു. ഇങ്ങനെ ജൂലിയൻ കലണ്ടർ പ്രകാരം അബദ്ധത്തിൽ ഓരോ വർഷത്തിന്റെയും കൂടെ അധികമായി വന്ന സമയം മൂലം 16 ആം നൂറ്റാണ്ടോടു കൂടി ഈ കാലഗണനാരീതി 10 ദിവസം വ്യത്യാസം കാണിച്ചുതുടങ്ങി.
ഈ തെറ്റിനു പരിഹാരമായി ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ 1582 ഒക്ടോബർ 4 വ്യാഴാഴ്ചക്ക് ശേഷംഅടുത്തദിവസമായി ഒക്ടോബർ 15 വെള്ളിയാഴ്ച എന്ന മാറ്റം വരുത്തി കൂടുതലായി വന്ന ദിവസങ്ങൾ കുറച്ചു. ഭാവിയിൽ ഈ തെറ്റു വരാതിരിക്കാനായി ഓരോ 400 വർഷത്തിലും മൂന്ന് ജൂലിയൻ അധികദിവസങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഈ രീതി ഗ്രിഗോറിയൻ കാലഗണനാരീതി എന്നറിയപ്പെടുകയും ചെയ്തു.
കൊല്ലവർഷം
 
കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ്‌ കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം.ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന രാജ ശേഖരവർമ്മ തുടങ്ങിയതാണ്.ചിങ്ങംകന്നി തുടങ്ങി 12 മലയാള മാസങ്ങളാണ്‌ ഉള്ളത്‌.AD 825 ആഗസ്ത് 25 ന് ആണ് കൊല്ല വർഷം ആദ്യമായി കണക്കുകൂട്ടി തുടങ്ങിയത്.
ഇവിടെയും വിത്യാസം
 
ചിങ്ങംകന്നിതുലാംവൃശ്ചികംധനുമകരംകുംഭംമീനംമേടംഇടവംമിഥുനംകർക്കടകം എന്നിങ്ങനെ 29 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്‌.രണ്ടു മാസങ്ങളിൽ 29 ദിവസങ്ങൾ(ധനു, കുംഭം) വീതവും ഒരു മാസം 32(കർക്കിടകം) ദിവസവുമുള്ള വർഷങ്ങൾ ചേർന്ന് 366 ദിവസങ്ങൾ ഇവിടെയും വരാറുണ്ട്.സൗരരാശികളുടെ പേരുകളാണിവ. ഓരോ മാസത്തിലും സൂര്യൻ അതത്‌ രാശിയിൽ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്.
 തുടക്കകാലത്ത്‌ മേടമാസത്തിലായിരുന്നു വർഷാരംഭം എങ്കിലും ഇന്നത്‌ ചിങ്ങമാസത്തിലാണ്‌. ഗ്രിഗോറിയൻ കാലഗണനാരീതി ആണ്‌ പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും മലയാളികൾ പിറന്നാൾശ്രാദ്ധംത്സവം സുപ്രധാനകാര്യങ്ങൾക്ക് ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണ് നാളുകൾ നിശ്ചയിക്കുന്നത്.
 

Back to top button
error: