KeralaNEWS

ഭർത്താവ് ഗൾഫിൽ; രണ്ടു മക്കൾ; കടം കൊടുത്ത രൂപ തിരികെ ചോദിച്ച വീട്ടമ്മയെ തീകൊളുത്തി കൊന്ന് കാമുകൻ

കൊല്ലം:  വീട്ടമ്മയെ ചേർത്തുപിടിച്ച് തീകൊളുത്തി കാമുകൻ.തടിക്കാടാണ് സംഭവം.സംഭവത്തിൽ ഇരുവരും മരിച്ചു.
തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക ഉദയകുമാർ (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു ഇസ്മായേൽ (47) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് ബിജു പെട്രോളുമായി സിബികയുടെ വീട്ടിലെത്തിയത്. സിറ്റൗട്ടിലിരുന്ന സിബികയെ ഇയാള്‍ ബലമായി പിടിച്ച്‌ വീടിനകത്ത് കൊണ്ടുപോയി വാതിലുകള്‍ അടച്ച്‌ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

വീടിന് പുറത്തുനിന്ന കുട്ടികള്‍ ഓടിവന്ന് വീടിന്റെ ജനാലകള്‍ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ കതക് തകർത്ത് അകത്ത് കയറിയപ്പോഴേക്കും ഇരുവരും പൊള്ളലേറ്റ് മരിച്ചിരുന്നു.

Signature-ad

ഇവര്‍ തമ്മില്‍  സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സിബികയോട് ബിജു പലപ്പോഴും പണം കടമായി വാങ്ങിയിരുന്നു.ഇത് തിരികെ ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് അറിയുന്നത്.

സിബികയുടെ ഭർത്താവ് ഉദയകുമാർ ഗള്‍ഫിലാണ്.അടുത്ത മാസം നാട്ടിൽ എത്താനിരിക്കെയാണ് സംഭവം മക്കള്‍: അരുണ, അഖിലേഷ്.

 ബിജുവിന്റെ ഭാര്യ: ഷഹർബാൻ. മക്കള്‍: നെബൂഹാൻ, ഷഹബാസ്.

Back to top button
error: