കൊല്ലം എം പിയും ആർ എസ് പി നേതാവുമായ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് നേരത്തെ വലിയ വിവാദമായിരുന്നു. ഈ വിഷയത്തില്‍ അഭിപ്രായം തേടിയപ്പോഴായിരുന്നു തനിക്കാണ് അത്തരമൊരു ക്ഷണം ലഭിക്കുന്നതെങ്കില്‍ പോകില്ലായിരുന്നുവെന്ന് മുകേഷ് വ്യക്തമാക്കിയത്.
എംകെ പ്രേമചന്ദ്രന്‍ അടുത്ത സുഹൃത്താണ്. രാഷ്ട്രീയത്തിലേക്ക് വരുമ്ബോള്‍ സ്വാഭാവികമായും രണ്ട് തട്ടിലാണ്. പ്രതിപക്ഷ ബഹുമാനത്തോടേയും വ്യക്തിഹത്യ ഇല്ലാതേയും പ്രവർത്തിക്കുക എന്നതാണ് എന്റെ ശൈലി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും തന്നെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരമാവധിയുണ്ടായി. ചില ആളുകള്‍ തന്നെ പ്രകോപിപ്പിക്കാന്‍ നോക്കി. അതൊരു ചതിക്കുഴിയാണ്. അങ്ങനെ എന്തെങ്കിലും ഞാന്‍ പറഞ്ഞ് കഴിഞ്ഞാല്‍ അതില്‍ കയറിപ്പിടിച്ച് മൈലേജുണ്ടാക്കാന്‍ ശ്രമിക്കും. പക്ഷെ ഞാന്‍ അതിന് നിന്നില്ല.
രാഷ്ട്രീയം ഒരു സേവനവും അഭിനയം ഒരു തൊഴിലുമായിട്ട് തന്നെ കാണണം. അല്ലെങ്കില്‍ എന്നെപ്പോലുള്ള ആള്‍ക്ക് ഇത് രണ്ടും നടക്കില്ല. ഒരു സിനിമ നടന്‍ എന്ന രീതിയിലാണ് ഞാന്‍ അറിയപ്പെടുന്നത്. സിനിമ നടന്‍ ആയതുകൊണ്ടാകാം ഒരുപക്ഷെ ഞാന്‍ രാഷ്ട്രീയത്തില്‍ ശോഭിച്ചത്. അല്ലെങ്കില്‍ എന്നെക്കുറിച്ച് പലർക്കും അറിയില്ലായിരിക്കും. സിനിമയുടെ ശക്തിയില്‍ നിന്നാണ് രാഷ്ട്രീയത്തിലേക്കും നാടകത്തിലേക്കും ടിവിയിലേക്കുമൊക്കെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.