സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ഗള്‍ഫിലേക്ക് വിമാനം കയറുന്നവർ, വിശേഷിച്ച് കുറഞ്ഞ ശമ്ബളത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവർ അനുഭവിക്കുന്ന ദുരിതങ്ങളുടെ കഥ പറഞ്ഞാല്‍ തീരില്ല.
അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ് വായിക്കാം:
പ്രവാസ ലോകത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരന്മാരില്‍ ഒരാളുടെ അവസ്ഥ പറയാം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നാട്ടില്‍ നിന്നും വന്നത്. ഏറെ സന്തോഷകരമായ നിമിഷങ്ങള്‍ കടന്ന് പോകവേ. ദുഃഖത്തിന്റെ ദൂതുമായി മരണത്തിന്റെ മാലാഖയെത്തി. കുടുംബം നാട്ടില്‍ നിന്നും എത്തിയ അതേ ദിവസം എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ നെഞ്ച് വേദനയോടെ ഹൃദയഘാതത്തിന്റെ രൂപത്തില്‍ ഇദ്ദേഹത്തെ മരണം പിടികൂടുകയായിരുന്നു. മരണം വാതില്‍ക്കലെത്തിയാല്‍ പിന്നെ കൂടെ പോവുകയല്ലാതെ മറ്റൊരു വഴിയും ഇല്ല.
ഭാര്യയും മക്കളും നാട്ടില്‍ നിന്നെത്തിയ സന്തോഷ നിമിഷങ്ങള്‍ എത്ര പെട്ടന്നാണ് ദുഃഖത്തിലേക്ക് വഴിമാറിയത്. ചില മരണങ്ങള്‍ ഇങ്ങനെയാണ് ഒരുപാട് ജീവിതങ്ങളെ കൊത്തി വലിക്കും. വല്ലാത്ത വേദനകള്‍ സമ്മാനിക്കും. സങ്കടക്കടല്‍ തീർക്കും. നമ്മില്‍ നിന്നും മരണപ്പെട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങള്‍ക്ക് ദൈവം തമ്ബുരാൻ നന്മകള്‍ ചൊരിയുമാറാകട്ടെ. അവരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ……..